കാലടി: മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെ കണ്ണിമംഗലത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത പാറമടകള്‍ക്കെതിരെയുള്ള ഹൈക്കോടതി വിധി നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായി ആരോപിച്ച് തദ്ദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത്.തഹസില്‍ദാറും മറ്റ് ഉദ്യോഗസ്ഥരും കോടതി ഉത്തരവ് അട്ടിമറിക്കുന്നതിനും പാറമട മാഫിയകള്‍ക്ക് ഒത്താശചെയ്യുന്നതിനുമുള്ള നീക്കമാണ് നടത്തുന്നതെന്ന് ഇവര്‍ ആരോപിച്ചു.കോടതി ഉത്തരവുപ്രകാരം പാറമട ഉടമകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം കൊടുക്കണമെന്ന നിര്‍ദേശം
അങ്കമാലി: ഭീകരവാദത്തിനെതിരെ ബി.ജെ.പി. അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍ക്കിളോഫിസിലേക്ക് മാര്‍ച്ച് നടത്തി. മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. വി.എന്‍. സുഭാഷ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ്, ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, ജില്ലാ
കുറുമശ്ശേരി: ചാലക്കുടി പുഴയുടെയും അങ്കമാലി മാഞ്ഞാലി തോടിന്റെയും ശക്തമായ സാന്നിധ്യം, ചാലക്കുടി ഇടതുകര കനാലില്‍ നിന്നും വെള്ളമെത്തുന്ന പത്തോളം വാര്‍ഡുകള്‍, വിശാലമായ പാടശേഖരങ്ങള്‍. പക്ഷേ പാറക്കടവിലെ കുടിവെള്ളക്ഷാമം ഇതുവരെ പരിഹരിക്കപ്പെട്ടില്ല. മാറിമാറി ഭരിച്ച ഒരു കക്ഷിക്കും നല്ലൊരു പദ്ധതി നടപ്പാക്കാനായില്ല. വേനല്‍ തുടങ്ങുന്നതിന് മുന്‍പ് ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം നല്‍കാന്‍ പ്രമേയം പാസാക്കി കളക്ടര്‍ക്ക് നല്‍കുന്ന പഞ്ചായത്താണിത്. പാറമടകളും, കുന്നിന്‍ പ്രദേശങ്ങളുമുള്ള കിഴക്കന്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. വെള്ളക്കെട്ടും, പാടശേഖരങ്ങളുമുള്ള പടിഞ്ഞാറന്‍ മേഖലയില്‍ മഞ്ഞനിറത്തിലുള്ള അഴുക്കുവെള്ളമാണ് വിതരണം ചെയ്യുന്നത്.
കൊച്ചി: 'എല്ലാവര്‍ക്കും തൊഴില്‍, എല്ലാവര്‍ക്കും വീട്' പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സ്‌പെഷല്‍ തൊഴില്‍ദാന പരിപാടിയില്‍ പരിശീലനം നേടിയ ആദ്യബാച്ചിന്റെ പാസിങ് ഔട്ട് നടന്നു. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എ. മണിയുടെ അധ്യക്ഷതയില്‍ മേയര്‍ മേഴ്‌സി വില്യംസ് ഉദ്ഘാടനം ചെയ്തു. ആദ്യബാച്ചിലെ 55 പേര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ എ.ഡി.എം. സി. സിന്‍സിമോള്‍ ആന്റണി, വെസ്റ്റ് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ആന്റണി, രമേശ്, സുനില്‍ തോസ് എന്നിവര്‍ സംസാരിച്ചു.
ആമ്പല്ലൂര്‍: ഇഎംഎസ് ഭവന പദ്ധതി പ്രകാരം ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്കുള്ള വീടുകളുടെ താക്കോല്‍ദാനം നടത്തി.അരയന്‍കാവ് മാര്‍ക്കറ്റ് സമുച്ചയത്തില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം പി.വി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഭദ്ര ഗോപിനാഥ പണിക്കര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. മോഹനന്‍, ടി.പി. സുഗുണ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഭാസുരദേവി, ഉണ്ണി എം. മന, തോമസ് മാത്തൂര്‍, ലേഖ ഷാജി, മായ ബിജു, ഓമന രമണന്‍, ജ്യോതി സുരേഷ്, ജലജ മോഹനന്‍, ടോമി പറമ്പടിയില്‍, കെ.എം. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൊച്ചി: ചൊവ്വാഴ്ച ക്ലാസ്സുകള്‍ പുനരാരംഭിച്ച ലോ കോളേജില്‍ വീണ്ടും സംഘര്‍ഷം. എസ്എഫ്‌ഐ - കെഎസ്‌യു വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഉന്തും തള്ളും പോലീസ് ഇടപെട്ട് ഒഴിവാക്കി. തുടര്‍ന്ന് പോലീസ് കോളേജില്‍ മാര്‍ച്ച് നടത്തി. ഇതിനിടെ പോലീസും കോളേജ് അധികൃതരും കെഎസ്‌യുക്കാരോട് വിവേചനപരമായി പെരുമാറുന്നു എന്നാരോപിച്ച് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ ഓഫീസ് മൂന്നുമണിക്കൂറോളം ഉപരോധിച്ചു. കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ ഏകപക്ഷീയമായി എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും വിവേചനപൂര്‍വ്വം പെരുമാറുന്ന ഹോസ്റ്റല്‍ വാര്‍ഡനെ
തൃപ്പൂണിത്തുറ: സ്റ്റാച്യു കവലയില്‍ രാജപ്രതിമയ്ക്കു ചുറ്റും പരസ്യങ്ങളോ, ബോര്‍ഡുകളോ ബാനറുകളോ കെട്ടുന്നത് ശിക്ഷാര്‍ഹമാണെന്ന് ബോര്‍ഡ് വച്ച തൃപ്പൂണിത്തുറ നഗരസഭ തന്നെ അവിടെ പരസ്യബോര്‍ഡ് സ്ഥാപിച്ചു.
കുറുമശ്ശേരി: ചാലക്കുടി പുഴയുടെയും അങ്കമാലി മാഞ്ഞാലി തോടിന്റെയും ശക്തമായ സാന്നിധ്യം, ചാലക്കുടി ഇടതുകര കനാലില്‍ നിന്നും വെള്ളമെത്തുന്ന പത്തോളം വാര്‍ഡുകള്‍, വിശാലമായ പാടശേഖരങ്ങള്‍. പക്ഷേ പാറക്കടവിലെ
അങ്കമാലി: വര്‍ഗീയതയ്ക്കും വിലക്കയറ്റത്തിനുമെതിരെ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.ഇ. ഇസ്മയില്‍ നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല ജാഥ ജില്ലയില്‍ പ്രവേശിച്ചു.ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ജില്ലാ അതിര്‍ത്തിയായ കറുകുറ്റിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ജാഥയ്ക്ക് സ്വീകരണം നല്‍കി. തുടര്‍ന്ന് ജാഥയെ അങ്കമാലിയിലേക്ക് ആനയിച്ചു. അങ്കമാലി ടിബി ജംഗ്ഷനില്‍ സ്വീകരണയോഗം നടന്നു. നിയമം പ്രഖ്യാപിക്കാന്‍ കോടതിയ്ക്ക്