Mostly Cloudy

Trivandrum, India

29°C

Mostly Cloudy

Humidity: 74%

Wind: W at 6 mph

Live cricket score
Useful links

Alappuzha

12 ടണ്‍ ഇറക്കാന്‍ രണ്ടുലക്ഷം; യൂണിയനുകള്‍ തലയൂരുന്നു

ആലപ്പുഴ: ചേര്‍ത്തല നഗരസഭ ഏഴാം വാര്‍ഡില്‍ നെടുമ്പ്രക്കാട്‌ പഞ്ഞിക്കാരന്‍ വീട്ടില്‍ സേവ്യറിന്റെ സ്ഥലത്ത്‌ നിര്‍മിക്കുന്ന മൊബൈല്‍ ടവറിനുള്ള 12 ടണ്‍ സാധനങ്ങള്‍ക്ക്‌ ഇറക്കുകൂലിയായി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട നടപടി വിവാദത്തിലേക്ക്‌. ചരക്കിറക്കാന്‍ ഒന്നര ദിവസത്തോളം താമസിപ്പിച്ച സംഭവത്തില്‍ സിഐടിയു, ബിഎംഎസ്‌ യൂണിയനുകള്‍ തലയൂരാന്‍ ശ്രമിക്കുന്നു. ഈ പ്രദേശത്ത്‌ തങ്ങളുടെ യൂണിയനുകള്‍ക്ക്‌ യൂണിറ്റുകള്‍ ഇല്ലെന്നും തങ്ങളുമായി ബന്ധമില്ലാത്തവരാണ്‌ അമിത കൂലി ആവശ്യപ്പെട്ടതെന്നുമാണ്‌ യൂണിയന്‍ നേതാക്കള്‍ പറയുന്നത്‌. എന്നാല്‍ യൂണിയന്‍ നേതാക്കളും തൊഴിലാളികളും തമ്മിലുള്ള ഒത്തുകളിമാത്രമാണിതെന്ന്‌ ആരോപണമുയരുന്നു. ചേര്‍ത്തല താലൂക്കിലാകെ മറ്റെങ്ങുമില്ലാത്ത വിധം കയറ്റിറക്കു നിര്‍മാണ മേഖലകളില്‍ യൂണിയന്‍കാരുടെ ധിക്കാരവും ധാര്‍ഷ്‌ഠ്യവും വര്‍ധിക്കുക യാണെന്ന്‌ നാട്ടുകാരും കുറ്റപ്പെടുത്തുന്നു. കഴിഞ്ഞയാഴ്‌ചയാണ്‌ ഹൈദ്രാബാദില്‍ നിന്നും സാധനങ്ങള്‍ ഇവിടെ ലോറിയിലെത്തിച്ചത്‌. സിപിഎം, ബിജെപി അനുഭാവികളായ തൊഴിലാളികള്‍ സാധനം ഇറക്കുന്നതിനായി രണ്ടുലക്ഷം രൂപ കൂലി ആവശ്യപ്പെടുകയായിരുന്നു. സിഐടിയു, ബിഎംഎസ്‌ യൂണിയനുകളില്‍പ്പെട്ടവരാണെന്ന്‌ ഇവര്‍ അവകാശപ്പെട്ടിരുന്നതായും പറയപ്പെടുന്നു. ടണ്‍ ഒന്നിന്‌ ആയിരം രൂപ പ്രകാരം സാധാരണ കൂലി നല്‍കുമ്പോഴാണ്‌ 12 ടണ്ണിന്‌ രണ്ടു ലക്ഷം രൂപ ഇവര്‍ ആവശ്യപ്പെട്ടത്‌. 15,000 രൂപയിലധികം നല്‍കാനാവില്ലെന്ന്‌ കമ്പിനിക്കാര്‍ പറഞ്ഞതോടെയാണ്‌ തര്‍ക്കം ആരംഭിച്ചത്‌. തുടര്‍ന്ന്‌ കരാറുകാരന്‍ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പൊലീസെത്തി ഇക്കാര്യം തൊഴിലാളികളുമായി ചര്‍ച്ച ചെയ്‌തെങ്കിലും തങ്ങളുടെ രാഷ്‌്‌ട്രീയ പിന്‍ബലത്തിന്റെ ഹുങ്കില്‍ തൊഴിലാളികള്‍ പൊലീസുകാരോട്‌ ഇടയുകയായിരുന്നത്രേ. തുടര്‍ന്ന്‌ ചേര്‍ത്തല സിഐ അശോക്‌ കുമാര്‍, എസ്‌ഐ വി പി മോഹന്‍ ലാല്‍ എന്നിവര്‍ പ്രദേശവാസികളും കമ്പിനി അധികൃതരുമായി ചര്‍ച്ച ചെയ്‌ത്‌ ഒരു വിധം പ്രശ്‌നത്തിന്‌ പരിഹാരമുണ്ടാക്കുകയായിരുന്നു. എങ്കിലും ഇരട്ടിക്കൂലിയിലധികം വാങ്ങിയാണ്‌ പൊലീസിന്റെ സാന്നിധ്യത്തില്‍ സാധനങ്ങള്‍ ഇറക്കിയത്‌.

രോഗഭീതി ഉയര്ത്തി സിറിഞ്ചും സൂചിയും വഴിയരികില്

ആലപ്പുഴ: രോഗഭീതി ഉയര്‍ത്തി സിറിഞ്ചും സൂചിയും അടങ്ങുന്ന ആസ്​പത്രി മാലിന്യങ്ങള്‍ വഴിയരികില്‍. ആലപ്പുഴ ജനറല്‍ ആസ്​പത്രി മതില്‍ക്കെട്ടിനുള്ളിലെ നടവഴിയിലാണ് മാലിന്യങ്ങള്‍ തള്ളിയിട്ടുള്ളത്. സിറിഞ്ചിനൊപ്പം മരുന്ന് കുപ്പികളുമുണ്ട്. 15 ഓളം ചാക്കുകളിലായിട്ടാണ് ആസ്​പത്രിമാലിന്യങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ടുള്ളത്. ഇവ ചാക്കുകള്‍

ധനമന്ത്രി തോമസ് ഐസക്ക് തടുക്കു വില്ക്കാന് വീട്ടുമുറ്റത്ത്

കലവൂര്‍:സര്‍ക്കാരിന്റെ തടുക്കു വില്‍പ്പനക്കാരനായി വീടുകള്‍ തോറും മന്ത്രിയെത്തി. ആഭ്യന്തരവിപണി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കയര്‍ വികസന വകുപ്പ് മുന്നോട്ടുവെച്ച പദ്ധതിയുടെ ഭാഗമായാണ് ധനമന്ത്രി തോമസ് ഐസക്ക് കയര്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍

സ്‌പെഷല്‍ സ്‌കൂളുകളുടെ അടിസ്ഥാന വികസനം: ജില്ലാപഞ്ചായത്തുനിര്‍ദേശം അവഗണിച്ചു

ആലപ്പുഴ: സ്‌പെഷല്‍ സ്‌കൂളുകളുടെ അടിസ്ഥാന വികസനം നടപ്പാക്കാന്‍ പദ്ധതി സമര്‍പ്പിക്കണമെന്ന ജില്ലാ പഞ്ചായത്തിന്റെ നിര്‍ദേശം തദ്ദേശ സ്ഥാപനങ്ങള്‍ അവഗണിച്ചു. ജില്ലയിലെ മണ്ഡലങ്ങളെ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലങ്ങളാക്കി മാറ്റാനുളള ശ്രമവും തദേശ സ്ഥാപനങ്ങളുടെ അനാസ്ഥയെത്തുടര്‍ന്ന്‌ പ്രാവര്‍ത്തികമായില്ല. ഇന്നലെ ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ ചേര്‍ന്ന അവസാന ജില്ലാ വികസന സമിതി യോഗത്തിലാണ്‌ ഇതു സംബന്ധിച്ച വിമര്‍ശനമുയര്‍ന്നത്‌.

മത്‌സ്യഫെഡിന്റെ ഗ്ലൂക്കോസമീന്‍ പ്ലാന്റ്‌ ആലപ്പുഴയില്‍

ആലപ്പുഴ: സംസ്ഥാന മത്‌സ്യഫെഡിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഗ്ലൂക്കോസമീന്‍ പ്ലാന്റിന്‌ ആലപ്പുഴയിലെ പറവൂരില്‍ തുടക്കം കുറിച്ചു. ആറുകോടി രൂപ ചിലവില്‍ ആരംഭിക്കുന്ന പ്ലാന്റിന്റെ ശിലാസ്ഥാപനം മന്ത്രി എസ്‌ ശര്‍മ നിര്‍വഹിച്ചു. ചെമ്മീന്‍തോട്‌ ശേഖരിച്ച്‌ മൂല്യവര്‍ധിത ഉത്‌പന്നം ഉണ്ടാക്കുക

ക്രോസ്സുകളിലെ കാവല്‍പ്പുരകള്‍ ഭീഷണി

ഹരിപ്പാട്:സ്ഥലപരിചയമില്ലാത്ത ഡ്രൈവര്‍മാരെ അപകടത്തില്‍പ്പെടുത്തുന്നതില്‍ ആളില്ലാത്ത ലെവല്‍ക്രോസ്സുകളിലെ കാവല്‍പ്പുരകള്‍ക്ക് മുഖ്യപങ്ക്. ഗാര്‍ഡ്‌റൂം(കാവല്‍പ്പുര) കാണുമ്പോള്‍ ലിഫ്റ്റ് ബാരിയര്‍ ഉയര്‍ത്തിയിരിക്കുകയാണെന്ന ധാരണയില്‍ ഡ്രൈവര്‍മാര്‍ സാധാരണ വാഹനം ഓടിച്ചുകയറ്റുകയാണ് ചെയ്യാറ്. തീവണ്ടിവരുന്ന സമയമാണെങ്കില്‍ അപകടം ഉറപ്പ്. കരുവാറ്റ മങ്കുഴി ലെവല്‍ക്രോസ്സില്‍ ഒരു കുടുംബത്തിലെ നാലുപേരുള്‍പ്പെടെ അഞ്ചുപേര്‍ അപകടത്തില്‍ മരിച്ചത് ഇങ്ങനെയാണ്. 11 വര്‍ഷംമുമ്പായിരുന്നു ഈ അപകടം. ടാറ്റാ സുമോ തീവണ്ടിക്കു മുന്നിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ചതുപ്പുനിലത്തേക്ക് മറിഞ്ഞു

കായംകുളം: നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റും വേലിക്കല്ലുകളും ഇടിച്ചുതകര്‍ത്ത് ചതുപ്പുനിലത്തേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന അഞ്ചുപേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.ശനിയാഴ്ച രാത്രി കായംകുളം-തിരുവല്ല റോഡില്‍ ഭഗവതിപ്പടിക്കുവടക്ക് കൂനംകുളങ്ങരയിലാണ് അപകടം. പന്തളം സ്വദേശി സാജന്റെ കാറില്‍ സിദ്ധര്‍ മുഖര്‍ജി (ബാംഗ്ലൂര്‍)

ഗതാഗതം തടഞ്ഞ് റോഡുപൊളിച്ചു

അരൂക്കുറ്റി: ജപ്പാന്‍ കുടിവെള്ള പദ്ധതിയ്ക്ക് പൈപ്പിടാന്‍ ഗതാഗതം തടഞ്ഞ് റോഡു പൊളിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം നടത്താന്‍ അരൂക്കുറ്റി വികസന സമിതിപ്രവര്‍ത്തകര്‍ തീരുമാനിച്ചു. അരൂര്‍ ക്ഷേത്രം കവലയില്‍നിന്ന് അരൂക്കുറ്റിയിലേക്കുള്ള റോഡാണ് പൂര്‍ണമായിപൊളിക്കാന്‍

ജീവനക്കാര്‍ക്ക് മിനിമം ബോണസ് നല്‍കണം

കായംകുളം: വിവിധ ഏജന്‍സികള്‍ക്കു കീഴില്‍ ജോലി ചെയ്യുന്ന മുഴുവന്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്കും മിനിമം ബോണസ് നല്‍കണമെന്ന് ഓള്‍ കേരള സെക്യൂരിറ്റി സര്‍വീസ് എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി നന്ദിയോട് ജീവന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സുധീന്ദ്രബാബു അധ്യക്ഷത വഹിച്ചു. പി.ടി.ജോര്‍ജ്, സി.ദിവാകരന്‍,

നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വള്ളങ്ങളെ അയോഗ്യമാക്കും

ആലപ്പുഴ:നെഹ്രുട്രോഫി വള്ളംകളിയില്‍ ചീഫ് സ്റ്റാര്‍ട്ടറുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് തുഴയുന്ന വള്ളങ്ങളെ മത്സരത്തില്‍നിന്ന് അയോഗ്യമാക്കും. ഈ വള്ളങ്ങളുടെ ബോണസ് റദ്ദാക്കുകയും ചെയ്യും. ചൊവ്വാഴ്ച നടന്ന ക്യാപ്റ്റന്‍സ് ക്ലിനിക്കിലാണ് ഈ തീരുമാനങ്ങള്‍ അറിയിച്ചത്. സ്റ്റാര്‍ട്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ തുഴയുന്ന വള്ളം അയോഗ്യമാക്കപ്പെടുന്നതോടെ തൊട്ടടുത്ത സ്ഥാനത്ത് എത്തുന്ന വള്ളത്തിനാകും ആ സ്ഥാനം നല്കുക. ഒരുകാരണവശാലും മത്സരം