Mostly Cloudy

Trivandrum, India

29°C

Mostly Cloudy

Humidity: 74%

Wind: NW at 7 mph

Live cricket score
Useful links

Regional

കോട്ടയത്ത്‌ സ്വകാര്യബസുകളുടെ മത്സരയോട്ടം

കോട്ടയം: ജില്ലയില്‍ സ്വകാര്യബസുകളുടെ മത്സരയോട്ടം ശക്തമാകുന്നു. കറുകച്ചാല്‍-മണിമല, കോട്ടയം-കോഴഞ്ചേരി, ചങ്ങനാശേരി-വാഴൂര്‍ റോഡുകളിലാണ്‌ മത്സരയോട്ടം ശക്തമായിരിക്കുന്നത്‌. മണിമലയില്‍നിന്നു രാവിലെ ആറിനു സര്‍വീസ്‌ നടത്തുന്ന ചങ്ങനാശേരിക്കുള്ള സ്വകാര്യബസും മണ്ണാറശാലയ്‌ക്കുള്ള കെഎസ്‌ആര്‍ടിസി ബസും ചങ്ങനാശേരിവരെ മത്സരയോട്ടമാണ്‌ നടത്തുന്നത്‌. പല സ്ഥലങ്ങളിലും സ്വകാര്യബസ്‌ ആളുകളെ കയറ്റുന്നില്ലെന്നും ആക്ഷേപമുണ്ട്‌. ബസുകള്‍ സമയക്ലിപ്‌തത പാലിക്കുന്നില്ലെന്നും പരാതിയുണ്ട്‌. കോട്ടയം-കോഴഞ്ചേരി റോഡിലും ചങ്ങനാശേരി-വാഴൂര്‍ റോഡിലും ഇതുതന്നെയാണ്‌ സ്ഥിതി. കോഴഞ്ചേരി റോഡില്‍ കെഎസ്‌ആര്‍ടിസി ചെയിന്‍ സര്‍വീസ്‌ ആരംഭിച്ചതോടെയാണ്‌ ഇവിടെ മത്സരയോട്ടം ശക്തമായത്‌. ഇവിടെ ഡ്രൈവര്‍മാര്‍ തമ്മില്‍ വാക്കേറ്റവും പതിവാണ്‌. ബസുകളുടെ അമിതവേഗത നിയന്ത്രിക്കാനും സമയക്ലിപ്‌തത പാലിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്‌.

12 ടണ്‍ ഇറക്കാന്‍ രണ്ടുലക്ഷം; യൂണിയനുകള്‍ തലയൂരുന്നു

ആലപ്പുഴ: ചേര്‍ത്തല നഗരസഭ ഏഴാം വാര്‍ഡില്‍ നെടുമ്പ്രക്കാട്‌ പഞ്ഞിക്കാരന്‍ വീട്ടില്‍ സേവ്യറിന്റെ സ്ഥലത്ത്‌ നിര്‍മിക്കുന്ന മൊബൈല്‍ ടവറിനുള്ള 12 ടണ്‍ സാധനങ്ങള്‍ക്ക്‌ ഇറക്കുകൂലിയായി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട നടപടി വിവാദത്തിലേക്ക്‌. ചരക്കിറക്കാന്‍ ഒന്നര ദിവസത്തോളം താമസിപ്പിച്ച സംഭവത്തില്‍ സിഐടിയു, ബിഎംഎസ്‌ യൂണിയനുകള്‍ തലയൂരാന്‍ ശ്രമിക്കുന്നു. ഈ പ്രദേശത്ത്‌ തങ്ങളുടെ യൂണിയനുകള്‍ക്ക്‌ യൂണിറ്റുകള്‍ ഇല്ലെന്നും തങ്ങളുമായി ബന്ധമില്ലാത്തവരാണ്‌ അമിത കൂലി ആവശ്യപ്പെട്ടതെന്നുമാണ്‌ യൂണിയന്‍ നേതാക്കള്‍ പറയുന്നത്‌. എന്നാല്‍ യൂണിയന്‍ നേതാക്കളും തൊഴിലാളികളും തമ്മിലുള്ള ഒത്തുകളിമാത്രമാണിതെന്ന്‌ ആരോപണമുയരുന്നു. ചേര്‍ത്തല താലൂക്കിലാകെ മറ്റെങ്ങുമില്ലാത്ത വിധം കയറ്റിറക്കു നിര്‍മാണ മേഖലകളില്‍ യൂണിയന്‍കാരുടെ ധിക്കാരവും ധാര്‍ഷ്‌ഠ്യവും വര്‍ധിക്കുക യാണെന്ന്‌ നാട്ടുകാരും കുറ്റപ്പെടുത്തുന്നു. കഴിഞ്ഞയാഴ്‌ചയാണ്‌ ഹൈദ്രാബാദില്‍ നിന്നും സാധനങ്ങള്‍ ഇവിടെ ലോറിയിലെത്തിച്ചത്‌. സിപിഎം, ബിജെപി അനുഭാവികളായ തൊഴിലാളികള്‍ സാധനം ഇറക്കുന്നതിനായി രണ്ടുലക്ഷം രൂപ കൂലി ആവശ്യപ്പെടുകയായിരുന്നു. സിഐടിയു, ബിഎംഎസ്‌ യൂണിയനുകളില്‍പ്പെട്ടവരാണെന്ന്‌ ഇവര്‍ അവകാശപ്പെട്ടിരുന്നതായും പറയപ്പെടുന്നു. ടണ്‍ ഒന്നിന്‌ ആയിരം രൂപ പ്രകാരം സാധാരണ കൂലി നല്‍കുമ്പോഴാണ്‌ 12 ടണ്ണിന്‌ രണ്ടു ലക്ഷം രൂപ ഇവര്‍ ആവശ്യപ്പെട്ടത്‌. 15,000 രൂപയിലധികം നല്‍കാനാവില്ലെന്ന്‌ കമ്പിനിക്കാര്‍ പറഞ്ഞതോടെയാണ്‌ തര്‍ക്കം ആരംഭിച്ചത്‌. തുടര്‍ന്ന്‌ കരാറുകാരന്‍ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പൊലീസെത്തി ഇക്കാര്യം തൊഴിലാളികളുമായി ചര്‍ച്ച ചെയ്‌തെങ്കിലും തങ്ങളുടെ രാഷ്‌്‌ട്രീയ പിന്‍ബലത്തിന്റെ ഹുങ്കില്‍ തൊഴിലാളികള്‍ പൊലീസുകാരോട്‌ ഇടയുകയായിരുന്നത്രേ. തുടര്‍ന്ന്‌ ചേര്‍ത്തല സിഐ അശോക്‌ കുമാര്‍, എസ്‌ഐ വി പി മോഹന്‍ ലാല്‍ എന്നിവര്‍ പ്രദേശവാസികളും കമ്പിനി അധികൃതരുമായി ചര്‍ച്ച ചെയ്‌ത്‌ ഒരു വിധം പ്രശ്‌നത്തിന്‌ പരിഹാരമുണ്ടാക്കുകയായിരുന്നു. എങ്കിലും ഇരട്ടിക്കൂലിയിലധികം വാങ്ങിയാണ്‌ പൊലീസിന്റെ സാന്നിധ്യത്തില്‍ സാധനങ്ങള്‍ ഇറക്കിയത്‌.

മലയാളി വ്യവസായികളുടെ സാന്നിധ്യം പുനലൂര്‍ പേപ്പര്‍മില്ലിന്‌ സഹായകമായി

പുനലൂര്‍: പേപ്പര്‍മില്ലിന്റെ പുനരുജ്ജീവനത്തിന്‌ മലയാളി വ്യവസായികളുടെ സാന്നിധ്യം സഹായകമായി. കിഴക്കന്‍ മേഖലയിലെ പ്രമുഖ വ്യവസായികളാണ്‌ ആന്ധ്രാപ്രദേശില്‍ നിന്നുള്ള അകുലാ ബോര്‍ഡ്‌സിനൊപ്പം പങ്കാളിത്തമേകി പേപ്പര്‍മില്‍ ഏറ്റെടുത്തിട്ടുള്ളത്‌. പ്രത്യേകം രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിനാണ്‌ പേപ്പര്‍മില്ലിന്റെ ഭരണചുമതല. അഞ്ചല്‍ അര്‍ച്ചനാ ഗ്രൂപ്പ്‌ ഉടമ അര്‍ച്ചന രവീന്ദ്രന്‍, ദര്‍ശന്‍ ഗ്രാനൈറ്റ്‌സ്‌ ഉടമ ടി കെ സുന്ദരേശന്‍, കെഎംഎസ്‌ ഗ്രൂപ്പിന്റെ മുഹമ്മദ്‌ ഇല്യാസ്‌, കോണ്‍ഗ്രസ്‌ നേതാവും ബിസിനസുകാരനുമായ നെല്‍സണ്‍ സെബാസ്റ്റ്യന്‍ എന്നിവരാണ്‌ സ്ഥാപനത്തിലെ മലയാളി സാന്നിധ്യം. അകുലാ ഗ്രൂപ്പിന്റെ പ്രതിനിധിയായ വി കെ സുഭാഷും മലയാളിയാണ്‌.അകുലാ ബോര്‍ഡ്‌സ്‌ ഒരുവര്‍ഷം മുമ്പുതന്നെ മില്‍ ഏറ്റെടുക്കാന്‍ രംഗത്ത്‌ വന്നിരുന്നു. യൂണിയന്‍ പ്രശ്‌നവും തൊഴിലാളികള്‍ക്ക്‌ നല്‍കാനുള്ള ആനുകൂല്യങ്ങളുടെ വിഷയവും വന്നപ്പോള്‍ അകുല പിന്നോട്ടടിച്ചു. അപ്പോള്‍ അവര്‍ക്ക്‌ ആത്മവിശ്വാസം നല്‍കിയത്‌ മലയാളികളായ വ്യവസായ സംരംഭകരാണ്‌.അവസാനം തദ്ദേശവാസികളായ വ്യവസായികള്‍ പേപ്പര്‍മില്ലിന്റെ ഉടമസ്ഥ സ്ഥാനത്ത്‌ എത്തുകയും ചെയ്‌തു. അകുലാ ഗ്രൂപ്പിന്‌ സര്‍ക്കാര്‍ തലത്തില്‍ വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ഈ പ്രാദേശിക ബന്ധം ഏറെ ഉപകരിക്കുകയും ചെയ്‌തു. ഇവര്‍ക്ക്‌ പുറമേ അഡ്വ.കെ രാജു എംഎല്‍എയുടെ ശക്തമായ പിന്തുണയും പ്രോത്സാഹനവും കൂടിയായപ്പോള്‍ അകുലാ ബോര്‍ഡ്‌സും പ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ടുപോകുകയായിരുന്നു. മില്‍ നവീകരണവുമായി ബന്ധപ്പെട്ട്‌ ഇന്ന്‌ പുനലൂരില്‍ നടക്കുന്ന ചടങ്ങുകള്‍ ചരിത്രത്തിന്റെ ഭാഗമാകുമെന്നാണ്‌ എല്ലാവരുടെയും പ്രതീക്ഷ. പേപ്പര്‍മില്‍ 2010 ജനുവരി മുതല്‍ തുറന്ന്‌ പ്രവര്‍ത്തിപ്പിക്കാനാണ്‌ പുതിയ വ്യവസായ സംരംഭകര്‍ ലക്ഷ്യമിടുന്നത്‌. രണ്ട്‌ പതിറ്റാണ്ടുകള്‍ക്ക്‌ ശേഷം പുനലൂരില്‍ വികസനത്തിന്റെ സൈറണ്‍ മുഴങ്ങുമ്പോള്‍ ആയിരക്കണക്കിന്‌ കുടുംബങ്ങള്‍ക്ക്‌ ആശ്വാസത്തിന്‌ വകയായി മാറുകയാണ്‌.

രോഗഭീതി ഉയര്ത്തി സിറിഞ്ചും സൂചിയും വഴിയരികില്

ആലപ്പുഴ: രോഗഭീതി ഉയര്‍ത്തി സിറിഞ്ചും സൂചിയും അടങ്ങുന്ന ആസ്​പത്രി മാലിന്യങ്ങള്‍ വഴിയരികില്‍. ആലപ്പുഴ ജനറല്‍ ആസ്​പത്രി മതില്‍ക്കെട്ടിനുള്ളിലെ നടവഴിയിലാണ് മാലിന്യങ്ങള്‍ തള്ളിയിട്ടുള്ളത്. സിറിഞ്ചിനൊപ്പം മരുന്ന് കുപ്പികളുമുണ്ട്. 15 ഓളം ചാക്കുകളിലായിട്ടാണ് ആസ്​പത്രിമാലിന്യങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ടുള്ളത്. ഇവ ചാക്കുകള്‍

ധനമന്ത്രി തോമസ് ഐസക്ക് തടുക്കു വില്ക്കാന് വീട്ടുമുറ്റത്ത്

കലവൂര്‍:സര്‍ക്കാരിന്റെ തടുക്കു വില്‍പ്പനക്കാരനായി വീടുകള്‍ തോറും മന്ത്രിയെത്തി. ആഭ്യന്തരവിപണി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കയര്‍ വികസന വകുപ്പ് മുന്നോട്ടുവെച്ച പദ്ധതിയുടെ ഭാഗമായാണ് ധനമന്ത്രി തോമസ് ഐസക്ക് കയര്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍

വിദ്യാഭ്യാസ സെമിനാര് ഉദ്ഘാടനം

തിരുവല്ല: വിദ്യാര്‍ഥികള്‍ മഹത്തായ സംസ്‌കാരത്തിന്റെ കെടാവിളക്കുകളായി മാറിയാല്‍ മാത്രമേ സമകാലീന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവുകയുള്ളൂവെന്ന് ക്‌നാനായ സഭ കല്ലിശ്ശേരി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടു.

സന്തോഷ് കുമാറിന് ഒന്നാംസ്ഥാനവും ഒരുലക്ഷം രൂപയും

കൊല്ലം:കോട്ടയ്ക്കകം ഓണമഹോത്സവത്തോടനുബന്ധിച്ച് നടന്ന കൊല്ലം മാരത്തോണില്‍ കര്‍ണാടകയില്‍ നിന്നുള്ള സന്തോഷ് കുമാര്‍ ഒന്നാംസ്ഥാനം നേടി ഒരുലക്ഷം രൂപയുടെ സമ്മാനം സ്വന്തമാക്കി. അരവിന്ദ് കുമാര്‍ യാദവ് (ഉത്തര്‍പ്രദേശ്) രണ്ടാംസ്ഥാനവും ആല്‍ഫ്രഡ്

ശ്രീനാരായണഗുരുജയന്തി ആഘോഷിച്ചു

കൊട്ടാരക്കര: പ്രാര്‍ത്ഥനായോഗങ്ങളും പുഷ്പാര്‍ച്ചനകളുമായി ശ്രീനാരായണഗുരുജയന്തി നാടെങ്ങും ആഘോഷിച്ചു.

എസ്.എന്‍.ഡി.പി.യോഗം കൊട്ടാരക്കര യൂണിയനില്‍പ്പെട്ട വിവിധ ശാഖകളുടെയും വനിതാസംഘങ്ങളുടെയും യൂത്ത് മൂവ്‌മെന്റിന്റെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.


ശ്രീനാരായണ ട്രോഫി ജലോത്സവം

കരുനാഗപ്പള്ളി: അനിശ്ചിതത്വം നിറഞ്ഞുനിന്ന കലാശപ്പോരാട്ടത്തിനൊടുവില്‍ 72-ാമത് ശ്രീനാരായണ ട്രോഫി സംഘം കന്നേറ്റി ബോട്ട് ക്ലബിന്റെ ജവഹര്‍ തായങ്കരി സ്വന്തമാക്കി. ഒരു മണിക്കൂറോളം നീണ്ട കൂടിയാലോചനകള്‍ക്കും അന്വേഷണത്തിനും ശേഷമാണ് ഫലപ്രഖ്യാപനമുണ്ടായത്. ടൗണ്‍ ബോട്ട് ക്ലബിന്റെ ദേവസിനെ രണ്ടാംസ്ഥാനക്കാരായി പ്രഖ്യാപിച്ചു. കരിമ്പാലില്‍ ബോട്ട് ക്ലബിന്റെ ചമ്പക്കുളത്തിനാണ്

'മധുചന്ദ്രിക'-മെഗാഷോ

തിരുവനന്തപുരം: സംഗീതാസ്വാദകരുടെ ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍, ഗായകന്‍ പി.ജയചന്ദ്രന് ആദരവിന്റെ രാഗോത്സവവുമായി 'മാതൃഭൂമി'യും ഫെഡോറ ചിറ്റ്‌സും ചേര്‍ന്ന് ഒരുക്കുന്ന 'മധുചന്ദ്രിക'-ഗാന, നൃത്തോത്സവം വ്യാഴാഴ്ച നടക്കും.