Mostly Cloudy

Trivandrum, India

29°C

Mostly Cloudy

Humidity: 74%

Wind: NW at 7 mph

Live cricket score
Useful links

Pathanamthitta

മറിയാമ്മ

പൊന്‍പള്ളി: തടത്തില്‍പ്പറമ്പില്‍ കുന്നുംപുറത്ത് മറിയാമ്മ (റിട്ട. കോട്ടയം മുനിസിപ്പല്‍ ജീവനക്കാരി-98) അന്തരിച്ചു. മണര്‍കാട് മാടവന കുടുംബാംഗമാണ്. മക്കള്‍: കുഞ്ഞുമോന്‍, അവറാച്ചന്‍, കുഞ്ഞമ്മ, അമ്മിണി, തങ്കച്ചി, പരേതനായ തമ്പി. മരുമക്കള്‍: പൊന്നമ്മ, കുഞ്ഞമ്മ, ജിജി. ശവസംസ്‌കാരം വ്യാഴാഴ്ച 4 ന് കോട്ടയം സെന്റ് ലാസറസ് പള്ളി സെമിത്തേരിയില്‍.

 

 

അംബുജാക്ഷിയമ്മ

തിരുവാതുക്കല്‍: മണ്ണൂപറമ്പില്‍ ബിന്ദുഭവനില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ അംബുജാക്ഷിയമ്മ(74) അന്തരിച്ചു. ജില്ലാ ആസ്​പത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്റായിരുന്നു. മക്കള്‍: ഓമന, ലളിത, രാജമ്മ(ദുബായ്), ശാന്ത, ഷീല, ബിന്ദു. മരുമക്കള്‍: പരേതനായ ഗോപാലകൃഷ്ണന്‍, വാസുദേവന്‍, ചന്ദ്രന്‍(ദുബായ്), ഗോപാലകൃഷ്ണന്‍(ജവഹര്‍ ബാലഭവന്‍, കോട്ടയം), സാബു ഏലപ്പാറ, മോഹന്‍ദാസ്. ശവസംസ്‌കാരം വ്യാഴാഴ്ച 3 മണിക്ക് വീട്ടുവളപ്പില്‍

കെ.എം. മത്തായി

റാന്നി: മന്ദമരുതി കോയിപ്പുറത്ത് കെ.എം.മത്തായി (കുഞ്ഞൂഞ്ഞുട്ടി - 74) അന്തരിച്ചു. കോട്ടുതല കുടുംബയോഗം രക്ഷാധികാരിയായിരുന്നു. ഭാര്യ കുഞ്ഞൂഞ്ഞമ്മ ചെല്ലയ്ക്കാട്ട് വെള്ളാറത്ത് പുളിയിലേത്ത് കുടുംബാംഗം. മക്കള്‍: സെലിന്‍, കൊച്ചുമോള്‍, സന്തോഷ് (മൂവരും യു.എ.ഇ.), സാലി. മരുമക്കള്‍: രാജു എരുത്തിക്കല്‍, ലാല്‍ പാലത്തിങ്കല്‍, ആഷ പുല്ലമ്പള്ളില്‍ (മൂവരും യു.എ.ഇ.), ലിക്‌സണ്‍ നാലുപറയില്‍ (കുവൈത്ത്). ശവസംസ്‌കാരം പിന്നീട്.

 

ഭവാനിയമ്മ

ഈസ്റ്റ് കലൂര്‍: പുതിയാപറമ്പില്‍ പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യ ഭവാനിയമ്മ അന്തരിച്ചു. മക്കള്‍: സൗദാമിനി, സാവിത്രി, സുഭദ്ര, മുരളി, നാരായണന്‍. മരുമക്കള്‍: മുരളീധരന്‍ നായര്‍(കാഞ്ഞിരമറ്റം), കനകമ്മ, അംബിക, പരേതരായ ബാലകൃഷ്ണന്‍ നായര്‍(പള്ളിപ്പീടിക), രാധാകൃഷ്ണന്‍(പുറപ്പുഴ).

 

 

കുട്ടിയമ്മ

വള്ളിക്കോട്: കുറവരേത്ത് പരേതനായ പരമേശ്വരപ്പണിക്കരുടെ ഭാര്യ കുട്ടിയമ്മ(98) അന്തരിച്ചു. മക്കള്‍: ജാനകിയമ്മ, ഗോപാലകൃഷ്ണന്‍, വാസുദേവന്‍, ഗോപിനാഥന്‍. മരുമക്കള്‍: രാഘവന്‍,ഭാര്‍ഗവി, മണിയമ്മ, തങ്കമ്മ. സഞ്ചയനം ആഗസ്ത് രണ്ടിന് 9ന്.

അന്നമ്മ

ചങ്ങനാശ്ശേരി: ചെറുകര സി.ജെ.ചെറിയാന്റെ ഭാര്യ അന്നമ്മ(74) അന്തരിച്ചു. പരേത എരുമേലി കാവാലം പുതുപ്പറമ്പില്‍ കുടുംബാംഗവും മുന്‍ ലയണ്‍സ് ഡിസ്ര്ടിക് പ്രസിഡന്റുമാണ്. മക്കള്‍: ഡോ. സി.ജോണ്‍(യു.എസ്.എ), തമ്പി (സ്​പിന്നീസ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ്, തിരുവല്ല), മാത്തന്‍, ജോമോന്‍(ഇരുവരും ചെറുകര മാര്‍ജിന്‍ ഫ്രീ പാര്‍ട്ണര്‍മാര്‍), റോസ്‌മേരി. മരുമക്കള്‍: ഷൈനി(കോട്ടയം), ജസ്സി(ചങ്ങനാശ്ശേരി), ഷാലി(കോട്ടയം), സോണിയ(കളമശ്ശേരി), ഡോ.തോമസ്(അരവിന്ദ് ഐ ഹോസ്​പിറ്റല്‍, കോയമ്പത്തൂര്‍). ശവസംസ്‌കാരം ഞായറാഴ്ച 3ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.

ശവസംസ്‌കാരം നാളെ

അടൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച പെരിങ്ങനാട് കാവടയില്‍ ലീലാമ്മയുടെ (55) ശവസംസ്‌കാരം ശനിയാഴ്ച 1.30 ന് പെരിങ്ങനാട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.

ജോസഫ് ഔസേഫ്

മുട്ടം: പള്ളിപ്പറമ്പില്‍ ജോസഫ് ഔസേഫ് (52) അന്തരിച്ചു. ഭാര്യ: ഡെയ്‌സി തെക്കുംഭാഗം മഠത്തില്‍ചിറ കുടുംബാംഗം. മക്കള്‍: ജോബിന്‍, മാലു.

 

ലോറിയിടിച്ച് റോഡില്‍വീണ വിദ്യാര്‍ഥി ബസ്‌കയറി മരിച്ചു

ആലപ്പുഴ: സ്‌കൂട്ടറില്‍ വരവെ, ലോറിതട്ടി റോഡില്‍വീണ വിദ്യാര്‍ഥി കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസ് കയറി തത്ക്ഷണം മരിച്ചു. ആലപ്പുഴ പറവൂര്‍ അജയാനന്ദ ഭവനില്‍ ജ്യോതിമോഹനന്റെ മകന്‍ ആനന്ദാണ് (18) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ജങ്ഷനിലായിരുന്നു അപകടം. സ്‌കൂട്ടറില്‍ പോവുകയായിരുന്ന ആനന്ദ് ലോറിതട്ടി ബസ്സിനടിയിലേക്ക് വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഈ സമയം മെഡിക്കല്‍ കോളേജ് ജങ്ഷനിലെ സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കുന്നതിനായി നിര്‍ത്തിയിരുന്ന ബസ് ആനന്ദ് വീണതറിയാതെ മുന്നോട്ടെടുത്തു. കളിയിക്കാവിളയില്‍നിന്ന് പാലക്കാടിനു പോകുകയായിരുന്ന ബസ്സിന്റെ പിന്‍ചക്രങ്ങള്‍ ആനന്ദിന്റെ തലയുടെ ഒരു ഭാഗത്തുകൂടെ കയറിയിറങ്ങി. ഉടന്‍തന്നെ ജനറല്‍ ആസ്​പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തോമസ്

കൈപ്പട്ടൂര്‍: ഞാറക്കൂട്ടത്തില്‍ തോമസ്(70) അന്തരിച്ചു. ഭാര്യ: കുഞ്ഞമ്മ. മക്കള്‍:ബീന, ബെന്‍സി, ബിനു, ബിബി. മരുമക്കള്‍: ഷാജി, കൊച്ചുമോന്‍, ജൂലി. ശവസംസ്‌കാരം ശനിയാഴ്ച രണ്ടിന് കൈപ്പട്ടൂര്‍ സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.