Fields marked with an asterisk (*) are required.
Register
തലശ്ശേരി: ചിറക്കര അര്‍ബന്‍ ബാങ്കിന് സമീപം കാനോത്ത്‌വീട്ടില്‍ കെ.ഗോവിന്ദന്‍ (76) അന്തരിച്ചു. തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡില്‍ ക്ലോക്ക്‌റൂം നടത്തിപ്പുകാരനാണ്. ഭാര്യ: കമല. മക്കള്‍: ഗോകുലന്‍, മനോജ്ബാബു, ഷീബ, പരേതയായ ജീജ. മരുമക്കള്‍: സ്‌നേഹലത, ലീന, സുരേഷ്ബാബു, പരേതനായ ഗോപിനാഥ്.
ചെറുകുന്ന്:കട്ടകുളത്തെ പരേതനായ ജേക്കബ് തെക്കന്റെ മകന്‍ ബാബു പോള്‍ (44) അന്തരിച്ചു. അമ്മ: ജസീന. ഭാര്യ: മിനി. മക്കള്‍: നിഷ, ജെയ്‌സണ്‍. സഹോദരങ്ങള്‍: ബേബി ജോണ്‍, വിക്ടോറിയ, ഉഷ.
ധര്‍മ്മടം: മേലൂര്‍ ലക്ഷം വീട് കോളനിയിലെ നങ്ങാരത്ത് മോഹനന്‍(53)അന്തരിച്ചു. ഭാര്യ: ഗീത. മക്കള്‍: ശരത്, സാഗര്‍.
മണിക്കടവ്: കാരിത്തടത്തില്‍ ജേസ്ബിന്‍ ജെയിംസ് എന്ന ജെയ്‌സണ്‍ (12) അന്തരിച്ചു. മണിക്കടവ് സെന്റ് തോമസ് യു.പി.സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. മണിക്കടവിലെ ജെയ്‌സന്റെയും ജെസ്സിയുടെയും മകനാണ്. സഹോദരങ്ങള്‍: ജെയ്‌സലറ്റ്, ജൊസ്‌ന. ശവസംസ്‌കാരം പിന്നീട്.
തലശ്ശേരി: എറണാകുളം കൊളംബോ ഹോട്ടല്‍ ഉടമയും കാര്യാടന്‍ കുട്ടിഹസ്സന്റെ മകനുമായ കെ.പി.എം. റയിസ് ഹസ്സന്‍ (49) അന്തരിച്ചു. ഭാര്യ: റഷീദ റയിസ്, മക്കള്‍: റസിന്‍, റിസാന്‍, റസ്മിന്‍, റസ്‌ല. കബറടക്കം ശനിയാഴ്ച 10ന് തലശ്ശേരി സെയ്താര്‍ പള്ളി ഖബറിസ്ഥാനില്‍.
അഴീക്കല്‍:മുക്രി കൃഷ്ണന്‍ (78) അന്തരിച്ചു. ഭാര്യ: പ്രേമകുമാരി. മക്കള്‍: ലോഹിതാക്ഷന്‍, ഷാജി, സജേഷ്, സന്തോഷ്, സുധീഷ്. മരുമക്കള്‍: ശ്രീജ, സുമ്‌ന, ഷെല്‍മ, ഷൈജ, രജീഷ്.
കണ്ണോത്തുംചാല്‍:മഠത്തില്‍ വീട്ടില്‍ വാസുദേവന്‍ നായര്‍ (88) അന്തരിച്ചു. മകള്‍: വെയില്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിജയം നായര്‍. മരുമകന്‍: അഡ്വ. ലോഹിതാക്ഷന്‍. സഹോദരന്‍: റിട്ട. എന്‍ജിനിയര്‍ മനോഹരന്‍ നായര്‍.