Anweshanam

Switch to desktop Register Login

ഓര്മയെ നിയന്ത്രിക്കുന്ന സ്നേഹ മരുന്ന്

teaching motherകുട്ടികള്‍ക്ക് ഓര്‍മശക്തി കുറവാണെന്നത് വലിയ ടെന്‍ഷനാണ് രക്ഷിതാക്കള്‍ക്ക്.

മല്‍സരങ്ങളുടെ ലോകത്ത് ഒരു സെക്കന്റിന്റെ മറവി തങ്ങളുടെ മക്കള്‍ക്ക് എന്തെല്ലാമോ നഷ്ടപ്പെടുത്തുമെന്ന ആധിയാണവര്‍ക്ക്. കുഞ്ഞുങ്ങളുടെ ബുദ്ധിയും ഓര്‍മ ശക്തിയും ഉല്‍സാഹവുമൊക്കെ വര്‍ധിപ്പിക്കാന്‍ ഒത്തിരി ബൂസ്റ്ററുകള്‍ മാര്‍ക്കറ്റില്‍ ലഭ്യവുമാണ്. പരസ്യത്തിലെ കൊച്ചിന്റെ ചടുലതയും ചേലും കണ്ട് അതിന് പിന്നാലെ പായാന്‍ അതെത്ര തന്നെ വിലയേറിയതായാലും നമുക്ക് ഒട്ടും മടിയില്ല. എന്നാല്‍ കുട്ടികളെ മിടുക്കരാക്കാന്‍ ഇതിനേക്കാളൊക്കെ എളുപ്പത്തില്‍ ലഭ്യമാകുന്നതും ഒട്ടും പണം ചെലവാക്കേണ്ടാത്തതുമായ ഒരു മരുന്നാണ് ഗവേഷകര്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്.

സ്നേഹവും പരിഗണനയും. കുഞ്ഞുന്നാളില്‍ നാം കുട്ടികള്‍ക്ക് നല്‍കുന്ന സ്നേഹവും പരിഗണനയുമാണ് പിന്നീട് അവരെ ഒത്തിരി ഉയരങ്ങളിലെത്തിക്കുന്നതത്രെ. ഇത് നമ്മള്‍ ഒത്തിരി കേട്ടതാണെങ്കിലും ഇതിന്റെ ശാസ്ത്രീയമായ ആധികാരികതയുമായാണ് ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.

അമ്മമാരുടെ ശ്രദ്ധയും പരിചരണവും കൂടുതലായി ലഭിക്കുന്ന കുട്ടികളില്‍ തലച്ചോറിലെ ഓര്‍മയെ നിയന്ത്രിക്കുന്ന ഭാഗമായ ഹിപ്പോകാമ്പസിന്റെ നാഡീകോശങ്ങളുടെ വികസനം ത്വരിത ഗതിയില്‍ നടക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version