Anweshanam

Switch to desktop Register Login

വൃക്കരോഗികളുടെ സംഖ്യo

kidneyരോഗംവന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗംവരാതെ നോക്കുകയാണ്

, എന്ന പഴമൊഴി വൃക്കരോഗങ്ങളുടെ കാര്യത്തില്‍ വളരെ ശരിയാണ്. മിക്കവാറും പേരില്‍ വൃക്കകള്‍ തകരാറിലാകുന്നതിന് കാരണമാകുന്നത് അവരുടെ ജീവിതശൈലി തന്നെയായിരിക്കും.
കറിയുപ്പിന്‍െറ ഉപയോഗം എത്രമാത്രം കുറക്കാമോ അത്രയും കുറക്കണം. കഴിയുമെങ്കില്‍ ഉപേക്ഷിക്കുക, വൃക്കരോഗം വരാതിരിക്കാന്‍ അതാണ് ആദ്യം ചെയ്യേണ്ടത്. അച്ചാറ്, പപ്പടം, ബേക്കറി, വറുത്തതും പൊരിച്ചതും, മൈദ, ഉണക്കമത്സ്യം എന്നിവയും കൂടി വേണ്ടെന്ന് വെക്കുകയാണെങ്കില്‍ വൃക്കകള്‍ സുരക്ഷിതമായിരിക്കും. മുട്ട കഴിക്കണമെന്നുള്ളവര്‍ അതിന്‍െറ വെള്ള മാത്രം കഴിക്കുക. മാംസാഹാരം വേണമെന്നുള്ളവര്‍ അത് വല്ലപ്പോഴുമാക്കുക. തൈര് പതിവായി കഴിക്കാതിരിക്കുകയാണ് നല്ലത്. കഴിയുമെങ്കില്‍ പഞ്ചസാര ഒഴിവാക്കി പകരം ശര്‍ക്കര ഉപയോഗിക്കുക. മരുന്ന് കടയില്‍ പോയി രോഗവിവരം പറഞ്ഞ് മരുന്ന് വാങ്ങി കഴിക്കുന്നത് ഒഴിവാക്കണം. പുറമെ നിന്ന് ആഹാരം കഴിക്കുന്നത് കഴിയുന്നത്ര കുറക്കണം. സ്വാദ് കൂട്ടാനായി ഉപ്പാണ് കൂടുതല്‍ ഉപയോഗിക്കാറുള്ളത്. റോഡരികില്‍ വറുത്ത് വില്‍ക്കുന്ന കടലയിലും ഉപ്പിന്‍െറ അളവ് ഒരുപാട് കൂടുതലാണെന്നറിയണം.
പ്രമേഹമുള്ളവര്‍ പഞ്ചസാരയോടൊപ്പം ഉപ്പുകൂടി വേണ്ടെന്ന് വെക്കണം. അവരില്‍ വൃക്കകള്‍ തകരാതിരിക്കാന്‍ അതുതന്നെ പ്രതിവിധിയാണ്്.
മദ്യം, പുകയില എന്നിവകൂടി ഒഴിവാക്കുകയും പതിവായി വ്യായാമം ശീലിക്കുകയും കൂടിയായാല്‍ വൃക്കരോഗികളുടെ സംഖ്യ കാര്യമായി കുറയും.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version