Published on Thursday, 12 January 2012 10:10
അതിരൂക്ഷവും തുടര്‍ച്ചയായുമുള്ള വയറുവേദന അതീവ പ്രാധാന്യമര്‍ഹിക്കുന്നു.
കൂടെ തൂക്കക്കുറവ്, ശരീരശോഷണം എന്നിവയുണ്ടെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം...കുട്ടികളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു രോഗലക്ഷണമാണ് വയറുവേദന. കുട്ടികളെ ശിശുരോഗവിദഗ്ധനെ കാണിച്ച് വൈദ്യസഹായം തേടേണ്ടിവരുന്ന ഒരു പ്രധാന കാരണവും ഇതുതന്നെ എന്നു പറയാം. ഒരു വയസ്സിനു താഴെയുള്ള 'മിണ്ടാപ്രാണിക'ളായ കുട്ടികള്‍ക്കും വയറുവേദന മൂലമുള്ള അസ്വസ്ഥതകള്‍ (ഋ്‌ലിശിഴ രീഹശര) വളരെ സാധാരണമാണ്. അതുകൊണ്ടുതന്നെ ഇവയെപ്പറ്റിയുള്ള സാമാന്യമായ ഒരു അവബോധം മാതാപിതാക്കള്‍ക്ക് വളരെയധികം പ്രയോജനപ്രദമാകും. എങ്കില്‍ മാത്രമേ തക്കസമയത്തുതന്നെ ചികിത്സ ലഭ്യമാക്കാന്‍ കഴിയൂ.