Anweshanam

Switch to desktop Register Login

മാനസിക സമ്മര്‍ദങ്ങള്‍ അതിനൊരു കാരണo

liquor bottles 1അതൊരു ശീലമായിപ്പോയി, ഒഴിവാക്കാന്‍ പറ്റുന്നില്ല-മദ്യപാന വിമുക്തികേന്ദ്രത്തില്‍

ചികിത്സ തേടിയെത്തുന്ന ബഹുഭൂരിപക്ഷവും ആവര്‍ത്തിക്കുന്ന വാചകമാണിത്.

മദ്യപാനം മാത്രമല്ല, നമുക്കെല്ലാം ഒട്ടേറെ ശീലങ്ങളുണ്ട്. കാലത്ത് ഒരു ചായ, ഊണിനൊപ്പം മധുരം തുടങ്ങി ചെറിയ ചെറിയ കാര്യങ്ങള്‍ പോലും നമുക്ക് ശീലമായിരിക്കും. ചില ശീലങ്ങള്‍ നല്ലതായിരിക്കും. പത്രപാരായണം, നടപ്പ് തുടങ്ങിയവ ഉദാഹരണം. ചിലത് താരതമ്യേന നിര്‍ദോഷങ്ങളായിരിക്കും. ചായകുടി പോലുള്ളവ ഈ ഗണത്തില്‍ വരും.

എന്നാല്‍ ചിലത് ശീലങ്ങളല്ല, ദുശ്ശീലങ്ങളാണ്. അത് വ്യക്തിയെ മാത്രമല്ല, കുടുംബത്തെയും തകര്‍ക്കും. എല്ലാറ്റിലുമുപരി സമൂഹത്തിനുതന്നെ അയാള്‍ ഒരു ബാധ്യതയാകും. മദ്യപാനം, പുകവലി, മയക്കുമരുന്ന്, പണംവെച്ച് ചീട്ടുകളി തുടങ്ങി ഒറ്റനമ്പര്‍ ലോട്ടറിവരെയുള്ളവ ഇത്തരം ദുശ്ശീലങ്ങളില്‍ പെടും.

ബുദ്ധിശൂന്യമായ ആവര്‍ത്തനത്തിലൂടെ നമ്മില്‍ വേരുപിടിക്കുന്ന പ്രവണതയാണ് ദുശ്ശീലങ്ങള്‍. ആവര്‍ത്തനം ഒഴിവാക്കുന്നതോടെ ശീലങ്ങള്‍ക്ക് ശക്തി കുറയും. വ്യക്തിയുടെ ദൃഢനിശ്ചയം കൂടിയുണ്ടെങ്കില്‍ ഇവയെ അറുത്തുമാറ്റാന്‍ എളുപ്പമാണ്.

കടുത്ത മദ്യപരായ എത്രയോ പേര്‍ എന്നെന്നേയ്ക്കുമായി അതില്‍ നിന്ന് മോചിതരായിരിക്കുന്നു. അവര്‍ക്കാകാമെങ്കില്‍ നമുക്കും എന്തുകൊണ്ട് ആയിക്കൂടാ? ഇത്തരം ശീലങ്ങള്‍ ദുശ്ശീലങ്ങളാണെന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. ഇതിലേക്ക് നമ്മളെ നയിക്കുന്ന സാഹചര്യങ്ങള്‍ എന്തെന്ന് കണ്ടെത്തുകയാണ് അടുത്തപടി.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version