Published on Monday, 14 November 2011 10:59
സിഎഫ്‌എല്‍ ലാംപുകള്‍ വന്‍ പ്രചാരം നേടുന്ന കാലമാണിത്. ഇത്തരം ലാംപുകള്‍
ഉപയോഗിക്കുന്നത് വഴി ഊര്‍ജ്ജം ലാഭിക്കാം എന്നത് തന്നെ പ്രധാനകാരണം. ലോകത്തെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഏറ്റവും നല്ല പോംവഴി എന്ന ലേബലില്‍ സിഎഫ്‌എല്‍ ലാംപുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കാര്‍ബണ്‍ മാലിന്യങ്ങള്‍ പുറംതള്ളുന്ന പ്രശ്നവും ഇതിനില്ല. ഗുണങ്ങള്‍ ഒരുപാടുള്ള സിഎഫ്‌എല്‍ ലാംപുകള്‍ എത്രത്തോളം അപകടകാരിയാണെന്ന് പലര്‍ക്കുമറിയില്ല.
കണ്ണിന്റെ റെറ്റിനയെ ബാധിക്കുന്ന മാരകമായ അള്‍ട്രാ വയലറ്റ് റേഡിയേഷനാണ് ഇത്തരം ഫ്ലൂറസന്റ് വിളക്കുകളില്‍ നിന്ന് പ്രവഹിക്കുന്നത്. കണ്ണിലേക്ക് തുളച്ച് കയറുന്ന സി എഫ് എല്‍ വെളിച്ചം പല നേത്രരോഗങ്ങള്‍ക്കും കാരണമാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സിഎഫ്‌എല്‍ ലാംപുകള്‍ ഉപയോഗിക്കുന്നവരില്‍ നടത്തിയ പഠനങ്ങളാണ് ഈ കണ്ടെത്തലില്‍ ആധാരം. തിമിരം ഉള്‍പ്പെടെയുള്ള രോഗങ്ങളില്‍ വന്‍ വര്‍ദ്ധനയാണ് സിഎഫ്‌എല്‍ മൂലം ഉണ്ടായിരിക്കുന്നത്.
സിഎഫ്‌എലിന്റെ ഉപയോഗത്തില്‍ ഇന്ത്യയും ഒട്ടും പിന്നിലല്ല. ഗാര്‍ഹിക വൈദ്യുത ഉപഭോഗം ഗണ്യമായി കുറയ്ക്കാനായി തുച്ഛമായ വിലയ്ക്ക് സര്‍ക്കാര്‍ തന്നെ ഇവ വിതരണം ചെയ്യുകയായിരുന്നു. ‘ബചാത് ലാംപ് യോജന‘ എന്ന പേരില്‍ ഒരു സി എഫ് എല്‍ വിപ്ലവം തന്നെ രാജ്യത്ത് അരങ്ങേറി.
ഒരു വശത്ത് ആഗോളതാപനം ചെറുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു മറുവശത്ത് നാം കണ്ണുകളെ ബലികൊടുത്ത് അന്ധകാരത്തിലേക്ക് നീങ്ങന്നു