Anweshanam

Switch to desktop Register Login

ഫേസ്ബുക്ക് മാനിയ

facebookഏഴ് വയസ്സിനും 12നും ഇടയിലുള്ള പത്ത് ലക്ഷത്തോളം കുട്ടികള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് വെബ്‌സൈറ്റായ ഫേസ്ബുക്കിന് അടിമകളെന്ന് സര്‍വേ. 9,70,000 കുട്ടികളാണ് ഒരുദിവസം ഫേസ്ബുക്കില്‍ ലോഗ് ഇന്‍ ചെയ്യുന്നതെന്ന് ലണ്ടനിലെ സണ്‍ ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂട്ടുകാര്‍ ഉപയോഗിക്കുന്നു എന്നതുകൊണ്ട് മാത്രമാണ് ഇവരില്‍ മൂന്നില്‍ രണ്ടുപേരും ഫേസ്ബുക്ക് ലോഗ് ഇന്‍ ചെയ്യുന്നതെന്നും സര്‍വേ പറയുന്നു.

സര്‍വ്വേയില്‍ പങ്കെടുത്ത കുട്ടികളില്‍ 46 ശതമാനം പേര്‍ വല്ലപ്പോഴും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ്. ദിവസവും ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുന്ന പെണ്‍കുട്ടികളില്‍ 54 ശതമാനം പേരും 10നും 12നും ഇടയില്‍ പ്രായമുള്ളവരാണ്. ഫേസ്ബുക്ക് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള സോഷ്യല്‍ വെബ്സൈറ്റുകള്‍ ട്വിറ്ററും പെന്‍‌ഗ്വിനുമാണെന്നാണ് സര്‍വേ കണ്ടെത്തിയത്.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version