Anweshanam

Switch to desktop Register Login

നെറ്റ്വര്ക്കിങ് കോഴ്സിലേക്ക് പ്രവേശനം

courseകേരള സ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിംഗിന്റെ

തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള ഗവണ്‍മെന്റ് അംഗീകൃത ഡിപ്ളോമാ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്കിങ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്എസ്.എല്‍.സി.യോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എഞ്ചിനീയറിങ് ഡിപ്ളോമക്കാര്‍, ഐ.ടി.ഐ, എം.ആര്‍.ടി.വി., ഡി.പി.സി.എസ്. തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ക്ക് പ്രവേശനത്തിന് മുന്‍ഗണന നല്‍കും. പട്ടികജാതി/വര്‍ഗ്ഗ/മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് സൌജന്യമാണ്. പഠന കാലയളവില്‍ സ്റൈപന്റും ലഭിക്കും. ഒ.ബി.സി./എസ്.ഇ.ബി.സി/മറ്റ് മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്കു വിധേയമായി ഫീസ് സൌജന്യമായിരിക്കും. കംപ്യൂട്ടര്‍ സിസ്റത്തിന്റെ അസംബ്ളിങ്, ഇന്‍സ്റലേഷന്‍, ലോക്കല്‍ ഏരിയാ നെറ്റ്വര്‍ക്കിങ്, ഇന്റര്‍നെറ്റ്, ട്രബിള്‍ഷൂട്ടിങ് എന്നിവയില്‍ വിദഗ്ദ്ധ പരിശീലനം ഡിപ്ളോമാ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്കിങ് കോഴ്സിലൂടെ നല്‍കും. അപേക്ഷകര്‍ വിശദമായ ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം (ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത) കേരള സ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ്, ട്രെയിനിങ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം - 695024. ഫോണ്‍ : 0471-2474720, 2467728 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version