Anweshanam

Switch to desktop Register Login

പിതാവിനെ കൊന്നത് ഇഷ്ടമില്ലാത്ത വിവാഹം മുടക്കാന്

hangകോലഞ്ചേരി: നിശ്ചയിച്ചിരുന്ന വിവാഹം മുടക്കാനാണ് പിതാവിനെ കഴുത്തുഞെരിച്ച്

കൊലപ്പെടുത്തിയതെന്ന് മകന്‍ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. നോര്‍ത്ത് മഴുവന്നൂര്‍ തട്ടാംമുകള്‍ അമ്പലത്തുംകുടി കണ്ണനാ(62)ണ് ബുധനാഴ്ച മരിച്ചത്. മകന്‍ മണികണ്ഠന്‍(32) സംഭവത്തിനുശേഷം കുന്നത്തുനാട് പോലീസ്‌സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ അച്ഛനും മകനും തമ്മില്‍ വാക്കുതര്‍ക്കവും കൈയേറ്റവും നടന്നു. മുമ്പ് നിശ്ചയിച്ച മൂന്ന് വിവാഹങ്ങളും പ്രതിതന്നെ പല കാരണങ്ങള്‍ പറഞ്ഞ് മുടക്കിയിരുന്നു.

വീണ്ടും അച്ഛന്‍ തനിക്കുവേണ്ടി പുക്കാട്ടുപടി സ്വദേശിനിയായ യുവതിയുമായി വിവാഹം ഉറപ്പിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ വിവാഹത്തിന് താന്‍ തയ്യാറല്ലെന്നും പിന്‍മാറുകയാണെന്നും മണികണ്ഠന്‍ ബുധനാഴ്ച പിതാവിനെ അറിയിച്ചു. ഇതോടെയാണ് മദ്യലഹരിയിലായിരുന്ന ഇരുവരും വാക്കേറ്റമുണ്ടായത്. ഇയാളെ വ്യാഴാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണന്റെ മൃതദേഹം വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version