Category: Cinema Published on Friday, 04 November 2011 12:32
സന്തോഷ് ശിവനും പൃഥ്വിരാജും 'ഉറുമി'ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. 'ഉറുമി'യുടെ
ചിത്രീകരണവേളയില്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന കഥയാണ് സിനിമയാക്കുന്നത്. ആഗസ്ത് സിനിമയുടെ ബാനറില്‍ പൃഥ്വിരാജും ഷാജി നടേശനും ചേര്‍ന്നാണ് നിര്‍മ്മാണം. ശങ്കര്‍ രാമകൃഷ്ണന്റേതാണ് രചന. ഷൂട്ടിങ് എന്ന് തുടങ്ങാന്‍ കഴിയുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സന്തോഷ് ശിവന്‍ സൂചിപ്പിച്ചു.
മമ്മൂട്ടിയും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന അമല്‍ നീരദ് ചിത്രമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ എഴുത്ത് ജോലികളിലാണ് ശങ്കര്‍ രാമകൃഷ്ണന്‍. മിക്കവാറും ഈ ചിത്രത്തിന് ശേഷം ശങ്കര്‍ രാമകൃഷ്ണന്‍ രഞ്ജിത്ത് ചിത്രത്തിലേക്ക് കടക്കും. പൃഥ്വിരാജാകട്ടെ ഹിന്ദി സിനിമയുടെ തിരക്കിലും. ഏഴാം അറിവിന് ശേഷം എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്. തമിഴ് ചിത്രത്തിന് പുറമേ ഒരു ബോളിവുഡ് ചിത്രത്തിനും സന്തോഷ് ശിവന്‍ കരാറായിട്ടുണ്ട്. ഉറുമി ടീമിലെ എല്ലാവരും തിരക്കിലായതിനാല്‍ ഈ കൂടിച്ചേരലിന് ഏതായാലും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന് അര്‍ഥം.