Category: Headlines Published on Friday, 04 November 2011 07:10
കൊച്ചി: സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് ഷിപ് യാര്‍ഡ് ഉദ്യോഗസ്ഥന്‍ മരിച്ചു. കൊച്ചിന്‍
ഷിപ്യാര്‍ഡിലെ ഡപ്യൂട്ടി ഫിനാന്‍സ് മാനേജറും കടവന്ത്ര ലിയോക്ളബ് ലെയ്നിലെ താമസക്കാരനുമായ കെ.എന്‍ ഹരികുമാര്‍(51) ആണ് മരിച്ചത്. രാവിലെ 8.10-ന് രവിപുരം എച്ച്ഡിഎഫ്സി ബാങ്കിനു മുന്നിലായിരുന്നു സംഭവം. പനമ്പിള്ളി നഗറിലെ താമസ സ്ഥലത്തു നിന്നു ഹരികുമാര്‍ ഓഫീസിലേക്ക് സ്കൂട്ടറില്‍ വരുകയായിരുന്നു. പളളിമുക്കില്‍ നിന്നു തേവരയിലേക്ക് വരുകയായിരുന്ന വെളിയത്ത് എന്ന ബസാണ് ഇടിച്ചത്. ഉടന്‍ തന്നെ മെഡിക്കല്‍ട്രസ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒമ്പതോടെ മരിച്ചു. സിറ്റി ട്രാഫിക് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോലീസ് ബസ് കസ്റഡിയില്‍ എടുത്തിട്ടുണ്ട്. ജീവനക്കാര്‍ ഒളിവിലാണ്. ഹരികുമാറിന് ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്.