Anweshanam

Switch to desktop Register Login

Articles

സുപ്രീംകോടതി ജഡ്ജി പിന്‍മാറി

ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ,അനധികൃത സ്വത്ത് സമ്പാദനക്കേസില്‍

വിചാരണക്കോടതിക്ക് മുമ്പാകെ ഹാജരാകണമെന്ന ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്‍മാറി. ഹര്‍ജി പരിഗണിച്ച മൂന്നംഗ ബെഞ്ചിലെ ജസ്റീസ് ടി.എസ്.ഠാക്കൂറാണ് വിശദീകരണമൊന്നും നല്‍കാതെ പിന്‍മാറിയത്. ഇതിനെത്തുടര്‍ന്ന് ജസ്റീസ് ദീപക് മിശ്രയെ മുന്നംഗ ബെഞ്ചില്‍ ഉള്‍പ്പെടുത്തിയ കോടതി ജയലളിതയുടെ ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ജസ്റീസ് ദല്‍വീര്‍ ബണ്ഡാരി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അനധികൃതസ്വത്തുസമ്പാദനക്കേസില്‍ ഈ മാസം എട്ടിന് വീണ്ടും ഹാജരാവണമെന്ന് ബാംഗളൂരിലെ വിചാരണക്കോടതി ജയലളിതയോട് ആവശ്യപ്പട്ടിരുന്നു. എന്നാല്‍, സുപ്രീംകോടതി നിര്‍ദേശപ്രകാരം താന്‍ രണ്ടുതവണ വിചാരണക്കോടതിക്ക് മുമ്പാകെ ഹാജരായെന്നും വീണ്ടും ഹാജരാവണമെന്ന നിര്‍ദേശം ന്യായീകരിക്കാനാവില്ലെന്നും ജയലളിത ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. 1991 - 96 കാലഘട്ടത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ ജയലളിത 66 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version