Category: Latest News Published on Saturday, 05 November 2011 05:36
തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ വാഹന പണിമുടക്ക് സമാധാനപരമായി തുടരുന്നു. രാവിലെ ആറ്
മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ചുരുക്കം ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞത് ഒഴിച്ചാല്‍ കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്വകാര്യ ബസുകളും ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടില്ല. എന്നാല്‍ കെ.എസ്.ആര്‍.ടിസി സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും നിരത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഓഫീസുകളില്‍ ഹാജര്‍ നില കുറവാണ്.