Category: Technology Published on Friday, 04 November 2011 11:20
പെറു: നേരിയ പോറല്‍പോലും സഹസ്രങ്ങള്‍
പഴക്കമുള്ള ശരീരത്തില്‍ ഏല്‍പ്പിക്കാതെ ഗവേഷണം തുടരുകയെന്ന വെല്ലുവിളിയാണ് അരേലക്കയിലെ Smithsonian Institution's National Museum of Natural History യിലെ ഗവേഷകര്‍ ഏറ്റെടുത്തത് . സിടി സ്‌കാന്‍ ഉപയോഗിച്ചാണ് ഗവേഷണം തുടര്‍ന്നത് . ആയിരക്കണക്കിന് X റേകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ചെറിയ ഘടകങ്ങളുടെ ചിത്രങ്ങള്‍ പോലും പകര്‍ത്തി.
പിന്നീട് കമ്പ്യൂട്ടര്‍ സോഫ്‌റ്റ്‌വേര്‍ ഇവയുടെ ത്രിമാന ദൃശ്യങ്ങള്‍ രൂപപ്പെടുത്തി. തങ്ങള്‍ തയാറാക്കിയ മാതൃക ഗവേഷകര്‍ പിന്തുടരണമെന്നാണ് സംഘാംഗം ബ്രുണോ ഫ്രൊലിചിന്റെ അഭിപ്രായം. കേടുപാടുകള്‍ വരാത്ത മമ്മികളില്‍ ഭാവി തലമുറക്കും ഗവേഷണം തുടരാനാകും.
40 വയസുള്ള സ്‌ത്രീയുടെ മമ്മിയാണ് ഗവേഷകര്‍ക്ക് ലഭിച്ചത് . പരിശോധനകള്‍ക്കുളള സ്‌കാനറിന് ഒരു കോടി രൂപയിലേറെയാണ് ചെലവ് . മമ്മി ജീവിച്ചിരുന്ന കാലത്തെ ഭക്ഷണം, ജീവിത ശൈലി, മരണ കാരണം എന്നിവ ഇത്തരം ഗവേഷണത്തിലൂടെ കണ്ടെത്താനാകുമെന്ന് ഗവേഷകനായ കുലിന്‍ ഹേമാനി അറിയിച്ചു.
പരിശോധനക്കു വിധേയമാക്കിയ മമ്മി ഒരു നൂറ്റാണ്ടു മുമ്പാണ് മ്യൂസിയത്തിന് ലഭിച്ചത് . കാലുകള്‍ മടക്കിവച്ച നിലയിലാണ് മൃതദേഹം മമ്മിയാക്കിയത് . ചുവന്ന വസ്‌ത്രം അണിയിച്ചായിരുന്നു സംസ്‌കാരം. തണുത്ത കാലാവസ്‌ഥയാണ് കേടുപാടുകള്‍ സംഭവിക്കാതെ നൂറ്റാണ്ടുകള്‍ പിന്നിടാന്‍ മൃതദേഹത്തെ സഹായിച്ചത് . ഇവരുടെ ആന്തരിക അവയവങ്ങള്‍ക്കും തകരാറുകള്‍ ഇല്ലെന്ന് വ്യക്‌തമായിട്ടുണ്ട് . ഇവര്‍ ഗര്‍ഭിണിയായിരുന്നതായും ഗവേഷകര്‍ക്ക് അഭിപ്രായമുണ്ട്