Category: Headlines Published on Friday, 04 November 2011 08:11
പുല്പള്ളി: കടബാധ്യതയെതുടര്‍ന്ന് വയനാട്ടില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യചെയ്തു.
പുല്പള്ളി സീതാമൗണ്ട് ഇലവുകുന്നേല്‍ അശോകന്‍ (45) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ വിഷം അകത്തുചെന്ന് അവശനിലയിലായ അശോകനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം.
സ്വാശ്രയ സംഘത്തില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി കൃഷിക്കായി രണ്ട് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. പാട്ടത്തിനെടുത്ത ഭൂമിയില്‍ ഇഞ്ചിയും വാഴയും കൃഷിചെയ്ത് വരികയായിരുന്നു. വിളകള്‍ക്ക് വിലയില്ലാതായതുകാരണം വായ്പ തിരിച്ചടച്ചിരുന്നില്ല.
കഴിഞ്ഞ ബുധനാഴ്ച വെള്ളമുണ്ട മൊതക്കര മല്ലിശ്ശേരിക്കുന്ന് മഞ്ചുഷാലയത്തില്‍ സി.പി. ശശിധരന്‍ കടക്കെണിമൂലം ആത്മഹത്യ ചെയ്തിരുന്നു.