Category: News Published on Saturday, 05 November 2011 08:08
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃത്വം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്നു. എഐസിസി
ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ എന്‍എസ്‌യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ ചുമതലയായിരുന്നു രാഹുലിന് ഉണ്ടായിരുന്നത് . എന്നാല്‍ ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെ നിയന്ത്രണം രാഹുല്‍ ഏറ്റെടുക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് സ്‌ഥാനമാണത്രേ അദ്ദേഹത്തെ കാത്തിരിക്കുന്നത് .
പഞ്ചാബ് - ഉത്തരഖണ്ഡ് തെരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ പതിവ് തെറ്റിച്ച് സോണിയാ ഗാന്ധിയ്‌ക്കൊപ്പം രാഹുല്‍ പങ്കെടുത്തു. രണ്ടു സംസ്‌ഥാനങ്ങളിലെ പാര്‍ട്ടി തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് അദ്ദേഹമാണ്. വര്‍ഗീയ കലാപം നടന്ന രാജസ്‌ഥാനില്‍ സംസ്‌ഥാന സര്‍ക്കാര്‍ പോലുമറിയാതെ രാഹുലെത്തി. ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയ്‌ക്കായി സഖ്യകക്ഷികളെ തെരയുന്നതും അദ്ദേഹമാണ് . ജാട്ട് നേതാവ് അജിത് സിംഗുമായുളള ചര്‍ച്ചക്കും നേതൃത്വം നല്‍കി. പാര്‍ട്ടിയെ പുനസംഘടിപ്പിടക്കുന്നതിലാണ് രാഹുല്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്ന് ഒരു മുതിര്‍ന്ന നേതാവ് അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന പ്രതിച്‌ഛായ പ്രശ്‌നം രൂക്ഷമായാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിപദത്തിലെത്തുമെന്നും സൂചനയുണ്ട് .