Category: Headlines Published on Friday, 04 November 2011 17:45
ന്യൂഡല്‍ഹി: പെട്രോള്‍ വിലവര്‍ധന പുനഃപരിശോധിക്കില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍(ഐഒസി)
വ്യക്തമാക്കി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തില്‍ വിലവര്‍ധന അനിവാര്യമായിരുന്നുവെന്നും ഐഒസി ചെയര്‍മാന്‍ ആര്‍.എസ്.ബുടോള പറഞ്ഞു. രാജ്യത്തിന്റെ പെട്രോള്‍ ഉപഭോഗത്തിന്റെ 79 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. സെപ്റ്റംബറില്‍ പെട്രോള്‍ വില ഉയര്‍ത്തിയപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 46.29 രൂപയായിരുന്നു. ഇപ്പോഴത് 49.40 രൂപയാണ്. ഈ സാഹചര്യത്തിലാണ് വിലവര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്നും ബുടോള പറഞ്ഞു. പെട്രോള്‍ വിലവര്‍ധനയിലൂടെ എണ്ണകമ്പനികള്‍ ലാഭമുണ്ടാക്കുന്നുവെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുമ്പോള്‍ ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമാണ് എണ്ണമ്പനികള്‍ക്ക് ലാഭമുണ്ടാകുന്നത്. എന്നാല്‍ ഇതൊരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും ബുടോള പറഞ്ഞു.