Anweshanam

Switch to desktop Register Login

Articles

സ്റ്റേറ്റ് ബാങ്ക് പണിമുടക്ക്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റോറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ

ഓഫീസര്‍മാരുടെ സംഘടന അടുത്ത ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പണിമുടക്കും. ഓള്‍ ഇന്ത്യ സ്‌റ്റേറ്റ് ബാങ്ക് ഓഫീസേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമരം.

സമരം ബാങ്കിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന് എസ്ബിഐ അധികൃതര്‍ പത്രപരസ്യത്തിലൂടെ അറിയിച്ചിട്ടുണ്ട്. വളരെക്കുറച്ച് ജീവനക്കാരെ വെച്ച് പണിമുടക്കു ദിവസങ്ങളില്‍ ശാഖകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക്. എന്നാല്‍, ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടായേക്കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

പെന്‍ഷന്‍ പരിഷ്‌കാരം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം എന്നറിയുന്നു.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version