Category: National Published on Friday, 04 November 2011 08:14
ന്യൂഡല്‍ഹി: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപിള്ളയുടെ
ജയില്‍മോചനത്തിനെതിരേ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി വി.എസ്. അച്യുതാനന്ദന്‍ പുതുക്കി നല്‍കി. കേസില്‍ ശിക്ഷിക്കപ്പെട്ട കരാറുകാരന്‍ വി.കെ. സജീവനെയും മോചിപ്പിച്ചിരുന്നു. സജീവനെക്കൂടി കക്ഷിചേര്‍ത്താണ് വി.എസ് ഹര്‍ജി പുതുക്കി നല്‍കിയത്. നേരത്തെ ആര്‍. ബാലകൃഷ്ണപിളളയും സംസ്ഥാന സര്‍ക്കാരും മാത്രമായിരുന്നു ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. കഴിഞ്ഞ ദിവസമാണ് കേരളപ്പിറവി പ്രമാണിച്ച് പ്രത്യേക ആനുകൂല്യം നല്‍കി ബാലകൃഷ്ണപിള്ളയെയും സജീവനെയും ഉള്‍പ്പെടെ ഏതാനും തടവുകാരെ സര്‍ക്കാര്‍ മോചിപ്പിച്ചത്.