Anweshanam

Switch to desktop Register Login

Articles

വിരലടയാളം തെളിവാകും

Govindachami.1 pngതൃശ്ശൂര്‍: ഗോവിന്ദച്ചാമി കൊടുംകുറ്റവാളിയാണെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള വിരലടയാള

വിദഗ്ധര്‍ വെള്ളിയാഴ്ച തൃശ്ശൂര്‍ അതിവേഗ കോടതിയില്‍ തെളിവു നല്‍കും. രാജ, രമേശന്‍, കൃഷ്ണ തുടങ്ങി വിവിധ പേരുകളില്‍ അക്രമം, മോഷണം, സ്ത്രീപീഡനം എന്നിവയ്ക്ക് തമിഴ്‌നാട്ടില്‍ ഗോവിന്ദച്ചാമി ശിക്ഷയനുഭവിച്ചിട്ടുണ്ട്. ഇതെല്ലാം ഒരാളാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാകും വിരലടയാള വിദഗ്ധര്‍ ഹാജരാക്കുക. ഇതു സംബന്ധിച്ച രേഖകള്‍ പ്രോസിക്യൂഷന്‍ നേരത്തെ ഹാജരാക്കിയിരുന്നു. ഇതിന്റെ ആധികാരികത ഉറപ്പാക്കാനാണ് വിരലടയാളവിദഗ്ധരെ വിസ്തരിക്കുന്നത്.

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച വിധിച്ചിരുന്നു. ചെന്നൈ ഫിംഗര്‍ പ്രിന്റ് ബ്യൂറോ എസ്പി സി. സോമസുന്ദരന്‍, എസ്‌ഐ ആര്‍. മാലതി എന്നിവരെയാണ് വെള്ളിയാഴ്ച വിസ്തരിക്കുക. തുടര്‍ന്ന് പ്രതിക്കു നല്‍കേണ്ട ശിക്ഷ സംബന്ധിച്ച് വാദപ്രതിവാദമുണ്ടാകും. ഇതിന് ശേഷമാകും ശിക്ഷ വിധിക്കുക. ഇത് അധികം വൈകില്ലെന്നാണ് സൂചന.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version