Anweshanam

Switch to desktop Register Login

Articles

പ്രതിപക്ഷം ഇറങ്ങിപ്പോയി

niyamasabha-1-307-310തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചപ്പെട്ട

മുന്‍മന്ത്രി ആര്‍.ബാലകൃഷ്‌ണപിള്ളയുടെ മോചനത്തില്‍ മുഖ്യമന്ത്രിയുടെ മുറപടിയില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി. ചട്ടം മറുകടന്നാണ്‌ പിള്ളയ്‌ക്ക് മോചനം നല്‍കിയതെന്ന്‌ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ ആരോപിച്ചു അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിക്കുന്നത് ഇത് ആദ്യമായിട്ടാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സി.പി.എം പ്രവര്‍ത്തകന്റെ കൊലയാളിയെ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ മോചിപ്പിച്ചുവെന്ന ആരോപണം മുഖ്യമന്ത്രി തെളിയിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
 

എന്നാല്‍ വി.എസ്. സര്‍ക്കാരും ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിച്ചിട്ടുണ്ടെന്നും തടവുകാരെ മോചിപ്പിക്കാന്‍ സിപിഎം ആര്‍.എസ്.എസുമായി രഹസ്യധാരണയുണ്ടാക്കിയതായും മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍ ആരോപണം തെളിയിക്കാന്‍ കോടിയേരി മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു


ബാലകൃഷ്‌ണപിള്ളയുടെ മോചനം പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദനാണ്‌ സഭയില്‍ ഉന്നയിച്ചത്‌. ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത് അഴിമതിക്കേസില്‍ അല്ലെന്ന വിധത്തില്‍ മുഖ്യമന്ത്രി സംസാരിച്ചുവെന്ന് സുപ്രീം കോടതിയുടെ വിധിയുടെ ലംഘനമാണെന്ന് വിധി പരാമര്‍ശിച്ചുകൊണ്ട് വി.എസ് ആരോപിച്ചു.

 

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version