Anweshanam

Switch to desktop Register Login

Articles

വിവാദത്തിലേക്ക്‌ വഴുതിവീഴരുത്

ramesh chennithala-225-141തിരുവനന്തപുരം: സര്‍ക്കാരിന്റെ തിളക്കം ഇല്ലാതാക്കുന്ന തരത്തില്‍ പ്രസ്‌താവനകളും പ്രതികരണങ്ങളും നടത്തി വിവാദം ഉണ്ടാക്കാതിരിക്കാന്‍ യു.ഡി.എഫിലെ എല്ലാ കക്ഷികളും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല. ടി.എം. ജേക്കബിന്റെ ദേഹവിയോഗം മൂലം ഒഴിവുവന്ന പിറവം സീറ്റ്‌ കേരള കോണ്‍ഗ്രസി(ജേക്കബ്‌)നു തന്നെ അര്‍ഹതപ്പെട്ടതാണ്‌. അതിലെ സ്‌ഥാനാര്‍ഥിയെ അവര്‍ തീരുമാനിക്കുമെന്നും കെ.പി.സി.സി. പ്രസിഡന്റ്‌ വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍ക്കാര്‍-കെ.പി.സി.സി. ഏകോപനസമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിനെതിരേ വിവാദങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്‌. അതുകൊണ്ട്‌ ഒരു കക്ഷിയിലേയും നേതാക്കളും പ്രവര്‍ത്തകരും അനാവശ്യ വിവാദത്തിലേക്ക്‌ വഴുതിവീഴരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version