Anweshanam

Switch to desktop Register Login

Articles

പെട്രോള് വില വര്ദ്ധന: നിയമസഭയില് ചര്ച്ച

 petrol priceതിരുവനന്തപുരം: അടിക്കടിയുണ്ടാകുന്ന പെട്രോള്‍വില വര്‍ദ്ധന ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര അടിയന്തരപ്രമേയം നിയമസഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

വിലക്കയറ്റത്തിന് ആക്കം കൂട്ടുന്ന പെട്രോള്‍ വിലവര്‍ധന ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും വിലവര്‍ധന നിയന്ത്രിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. വെള്ളിയാഴ്ചത്തെ സഭാനടപടികള്‍ പൂര്‍ത്തിയായ ശേഷം ഉച്ചതിരിഞ്ഞ് 2.30ന് ഇക്കാര്യങ്ങളില്‍  ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരപ്രമേയത്തിന്മേലുള്ള ചര്‍ച്ച തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഭാനടപടികള്‍ പൂര്‍ണമായും സംപ്രേക്ഷണം ചെയ്യാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ്അറിയിച്ചു.

പ്രതിപക്ഷ എം.എല്‍.എയായ ഡോ. തോമസ് ഐസക്കാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. റിലയന്‍സും കേന്ദ്രസര്‍ക്കാരും ഒത്തുകളിച്ചാണ് വിലവര്‍ധിപ്പിക്കുന്നതെന്ന് ഐസക്ക് ആരോപിച്ചു. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 16 തവണ പെട്രോള്‍വില വര്‍ദ്ധിപ്പിച്ചു. കേന്ദ്രവും റിലയന്‍സും അതുപോലെയുള്ള കത്തുകകളും തമ്മിലുള്ള ഒത്തുകളിയാണ്‌ പെട്രോള്‍ വിലവര്‍ദ്ധനയ്‌ക്ക് കാരണമെന്ന്‌ തോമസ്‌ ഐസക്‌ ആരോപിച്ചു. പെട്രോള്‍ വില വര്‍ധന സംബന്ധിച്ച്‌ പ്രമേയം തയാറാക്കി കേന്ദ്ര സര്‍ക്കാരിന്‌ അയക്കണമെന്നും ഇതില്‍ വിലനിയന്ത്രണം സര്‍ക്കാരില്‍ നിന്നെടുത്തു കളഞ്ഞത്‌ പിന്‍വലിക്കുന്നത്‌ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ വ്യക്‌തമാക്കണമെന്നും തോമസ്‌ ഐസക്ക്‌ ആവശ്യപ്പെട്ടു.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version