ജനപ്രിയ നായകന്‍ ദിലീപ് വക്കീല്‍ ഗുമസ്തനാകുന്ന ചിത്രത്തിന് ‘ഓര്‍മ്മ മാത്രം’ എന്ന് പേരിട്ടു. മധു കൈതപ്രം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഏറെ പ്രാരാബ്‌ധങ്ങളുള്ള ഗുമസ്തനായാണ് ദിലീപ് അഭിനയിക്കുന്നത്. ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ‘വാര്യര്‍ വക്കീല്‍’ എന്ന കഥാപാത്രത്തിന്‍റെ ഗുമസ്തനാണ് ഈ ചിത്രത്തില്‍ ദിലീപ്.
നയന്‍താരയും ആര്യയും ജോഡികളാകുന്ന ബോസ് എങ്കിര ഭാസ്‌കരന്റെ ഗാനരംഗങ്ങള്‍ പുറത്തുവന്നു. ആര്യയും നയന്‍താരയും ചുവടുവെക്കുന്ന അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍. പുറത്തിറങ്ങിയപ്പോഴെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു ഈ പാട്ടുകള്‍.
ഒരു നഗരത്തില്‍ കഴിയുന്ന നാല് അപരിചിതര്‍. ട്രാഫിക് കോണ്‍സ്റ്റബിള്‍ സുദേവന്‍, ഇന്ത്യാവിഷനിലെ ജേര്‍ണലിസ്റ്റ് ട്രെയിനി റോയ്‌ഹാന്‍, ഡോക്‌ടര്‍ ഏബല്‍ തര്യന്‍, സൂപ്പര്‍സ്റ്റാര്‍ സിദ്ധാര്‍ത്ഥന്‍.
സെപ്‌റ്റംബര്‍ 16. ഈ നാലുപേര്‍ക്കും വിശേഷപ്പെട്ട ദിവസമാണ്. തങ്ങളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാത്ത ദിവസം. കുറെ നാളായി സസ്‌പെന്‍ഷനിലായിരുന്ന സുദേവന്‍ ഇന്ന് ഡ്യൂട്ടിയില്‍ തിരിച്ചു കയറുകയാണ്. വിരസമായിരുന്ന ദിവസങ്ങളെ മറന്നു കൊണ്‌ട് ആവേശഭരിതനായി ജോലിക്കു പോകുന്നു.
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന വിജയചിത്രത്തിനുശേഷം ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ദി മെട്രോ ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്നു. ശരത്‌കുമാര്‍ സി.ഐ.ജേക്കബ് അലക്‌സാണ്‌ടര്‍ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ചലച്ചിത്ര പത്രപ്രവര്‍ത്തകനായ വ്യാസന്‍ എടവനക്കാട് എഴുതുന്നു.
മണിച്ചിത്രത്താഴിന്റെ റീമേക്കായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്‍ ഡോ. ശരവണനായി ആരു വരുമെന്ന ആകാംക്ഷയ്ക്ക് അവസാനമായി. ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ ഇല്ലെന്ന് രജനീകാന്ത് പറഞ്ഞതോടെ പലരും കണ്ണുവെച്ച നായകവേഷം സ്വന്തമാക്കാന്‍ ഭാഗ്യം ലഭിച്ചിരിക്കുന്നത് മറ്റാര്‍ക്കുമല്ല. യുവതാരം അജിത് ആയിരിക്കും ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്‍ ഡോ. ശരവണനാകുക.
സല്‍മാന്‍ ഖാനും കത്രീന കൈഫും പിരിഞ്ഞോ? പിരിഞ്ഞു എന്ന് രണ്ട് പേരും പൊതുവേദിയില്‍ പറഞ്ഞു എങ്കിലും സല്‍മാന്‍ വിണ്ടും ചുവട് മാറ്റി. താനും കത്രീനയും ഇപ്പോഴും ഒരുമിച്ചാണെന്ന് സല്‍മാന്‍ വ്യക്തമാക്കി. തന്റെ ഏറ്റവും പുതിയ ചിത്രമായ ദാബംഗിന്റെ പ്രചാരണത്തിനെത്തിയ പ്പോഴാണ് മാധ്യമങ്ങളുടെ ഊഹാപോഹങ്ങള്‍ക്ക് അവസാനമിട്ടുകൊണ്ട് സല്‍മാന്‍ തന്റെ പ്രണയബന്ധം
എത്ര തിരക്കുകള്‍ക്കി ടയിലും മമ്മൂട്ടി ദിവസവും അഞ്ചുനേരം നിസ്‌കാരം മുടക്കാറില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. റംസാന്‍ മാസത്തിലും ലൊക്കേഷനുകളില്‍ നിന്നും ലൊക്കേഷനുകളിലേയ്ക്കുള്ള യാത്രക്കിടയില്‍പ്പോലും അദ്ദേഹം ഉപവാസവും പ്രാര്‍ത്ഥനകളും മുടക്കാറില്ല. മതപരമായ കാര്യങ്ങളില്‍ എന്തുവന്നാലും താന്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് അദ്ദേഹം വീണ്ടും പറഞ്ഞു.
കാവ്യ മാധവനും ഭര്‍ത്താവ് നിശാല്‍ ചന്ദ്രയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടന്‍ ദിലീപ് ഇടപെടുന്നുവെന്ന് ഒരു മലയാളം വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്‌തു. നടന്‍ ദിലീപിന്റെ സാന്നിദ്ധ്യത്തില്‍ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാവ്യയ്‌ക്ക് ദിലീപുമായുള്ള ബന്ധമാണ് വിവാഹമോചനത്തില്‍ കലാശിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.