ലക്നോ: ഉത്തര്‍പ്രദേശില്‍ ട്രക്ക് സ്കൂള്‍ വാനിലിടിച്ച് രണ്ടു പേര്‍ മരിച്ചു. ഒരു വിദ്യാര്‍ഥിയും സ്കൂള്‍
വാന്‍ ഓടിച്ചിരുന്ന ഡ്രൈവറുമാണ് മരിച്ചത്. കാണ്‍പൂരില്‍ ചൌബേപൂര്‍ ടൌണിലായിരുന്നു അപകടം. അതിവേഗത്തില്‍ വന്ന ട്രക്ക് സ്കൂള്‍ വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പതിനഞ്ചുകാരനായ അലോക് കുമാറാണ് കൊല്ലപ്പെട്ട വിദ്യാര്‍ഥി. ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.