ചെന്നൈ: കരുണാനിധി സര്‍ക്കാര്‍ 230 കോടി രൂപ മുടക്കി നിര്‍മിച്ച അണ്ണാ സെന്റിനറി
ലൈബ്രറി കുട്ടികളുടെ ആശുപത്രിയാക്കി മാറ്റാനുള്ള ജയലളിത സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ലൈബ്രറി നുംഗംപാക്കത്തുള്ള ഡിപിഐ ക്യാമ്പസിലേക്ക് മാറ്റി ലൈബ്രറി മന്ദിരം ആശുപത്രിയാക്കാനായിരുന്നു ജയലളിത സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരേ ലഭിച്ച മൂന്നു പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി. ആറാഴ്ചയ്ക്കുളളില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്നും അന്യായമാണെന്നും പറഞ്ഞുകൊണ്ടായിരുന്നു ഹര്‍ജികള്‍.