Anweshanam

Switch to desktop Register Login

ബില്ല് ദുര്ബലമാക്കാന് ഗൂഢാലോചന

ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്ല് നിഷ്ക്രിയമാക്കാനും ദുര്‍ബലമാക്കാനും കേന്ദ്രസര്‍ക്കാര്‍

ഗൂഢാലോചന നടത്തുകയാണെന്ന് ഗാന്ധിയന്‍ അന്നാ ഹസാരെ. മൌനവ്രതം അവസാനിപ്പിച്ച അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കൂടുതല്‍ ദുര്‍ബലമാക്കാനായി കേന്ദ്രസര്‍ക്കാര്‍ ജനലോക്പാല്‍ ബില്ലിനെ വിഭജിക്കുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പേര് പറയേണ്ടെന്ന നിലപാടിലായിരുന്നു നേരത്തെ താനെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ലോക്പാല്‍ ബില്ല് പാസാക്കിയില്ലെങ്കില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യരുതെന്ന് താന്‍ നേരിട്ട് ജനങ്ങളോട് അഭ്യര്‍ഥിക്കുമെന്ന് ഹസാരെ വ്യക്തമാക്കി. ഹിസാര്‍ ഉപതെരഞ്ഞെടുപ്പ് ഒരു ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version