ചാത്തന്നൂര്‍: ബംഗാളിയില്‍ നിന്ന് കള്ളനോട്ട് കണ്െടത്തിയ സംഭവത്തില്‍ അന്വേഷണം
പുരോഗമിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം ഇരുന്നൂറോളം ബംഗാളികളെ ചോദ്യം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കള്ളനോട്ടിന്റെ ജില്ലയിലെ ഏജന്റിന്റെയും നോട്ടിന്റെ ഉറവിടവും കണ്െടത്തിയതായി സൂചനയുണ്ട്. ചോദ്യം ചെയ്തവരില്‍ സംശയമുള്ളവരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒരാഴ്ചമുമ്പ് തിരുവനന്തപുരത്തുനിന്ന് വ്യാജനോട്ടുകളുമായി ബംഗാളികളെ പിടികൂടിയതിന് പാരിപ്പള്ളി സംഭവവുമായി ബന്ധമുണ്െടന്നാണ് നിഗമനം. അന്വേഷണം തിരുവനന്തപുരത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ വ്യാജനോട്ടുകള്‍ പ്രചരിക്കുന്നതില്‍ വ്യക്തമായ അന്യസംസ്ഥാന സാന്നിധ്യം ഉണ്െടന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. പാരിപ്പള്ളിയിലും പരിസരത്തും കള്ളനോട്ട് കണ്െടത്തിയ സംഭവത്തില്‍ ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ നിരീക്ഷണത്തിലാണ്. ഒരാഴ്ചമുമ്പ് പാരിപ്പള്ളിയില്‍ നിന്ന് അടുത്ത രണ്ടുദിവസങ്ങളിലായി 500 ന്റെ 22 കള്ളനോട്ടുകളാണ് കണ്െടത്തിയത്. ചാത്തന്നൂര്‍ എസിപി ടി.എഫ്. സേവ്യറിന്റെ നേതൃത്വത്തില്‍ പരവൂര്‍ സിഐ ജവഹര്‍ ജനാര്‍ദ് നയിക്കുന്ന പ്രത്യേക പോലീസ് സംഘമാണ് കള്ളനോട്ട് കേസ് അന്വേഷിക്കുന്നത്. നോട്ട് കൈമാറാന്‍ എത്തിയവരെ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. അന്വേഷണം ജില്ലയ്ക്കു പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ജോലിക്കെന്നപേരില്‍ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ വ്യാജനോട്ട് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്െടന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനാല്‍ ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് പാരിപ്പള്ളിയില്‍ നിന്ന് വീണ്ടും കള്ളനോട്ട് കണ്െടത്തിയത്. പശ്ചിമ ബംഗാള്‍ ധര്‍മപുരി സ്വദേശി സാമുവല്‍ പോളിനെയാണ് കള്ളനോട്ടുമായി പരവൂര്‍ സിഐ ജവാഹര്‍ ജനാര്‍ദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ജില്ലയിലെ ബംഗാളി തൊഴിലാളികളെ നിരീക്ഷിക്കാന്‍ അതാത് പോലീസ് സ്റേഷന്‍ പരിധിയില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.