തിരുവനന്തപുരം: സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയില്‍ ഇത്തവണയും വിജയശതമാനം വളരെ
കുറഞ്ഞതോടെ പരീക്ഷാ നടത്തിപ്പിന്റെ അശാസ്ത്രീയതയക്കുറിച്ചുള്ള ആക്ഷേപം വീണ്ടും ശക്തമായിരിക്കുകയാണ്. ഇത്തവണ 8.08 ശതമാനംപേര്‍ മാത്രമാണ് ഹയര്‍സെക്കന്‍ഡറി അധ്യാപക യോഗ്യത നിര്‍ണയിക്കുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റില്‍ (സെറ്റ്) വിജയിച്ചത്. 35,276 പേര്‍ പരീക്ഷ എഴുതിയതില്‍ 2850 പേര്‍ക്കു മാത്രമാണു യോഗ്യത നേടാനായത്. നാല് വിഷയങ്ങളില്‍ ആരും യോഗ്യത നേടിയില്ല. 12 വിഷയങ്ങളില്‍ 10ല്‍ താഴെപേരാണ് യോഗ്യത നേടിയത്. ജിയോളജി, ജര്‍മന്‍, റഷ്യന്‍, തമിഴ് എന്നിവയിലാണ് എല്ലാവരും അയോഗ്യരായത്. ജിയോളജി 72 ഉം തമിഴ് 30ഉം പേര്‍ എഴുതിയിരുന്നു. ഹോം സയന്‍സിലും ഇസ്ളാമിക് ഹിസ്ററിയിലും ലാറ്റിനിലും രണ്ടുപേര്‍ വീതവും കന്നടയില്‍ മൂന്നുപേരുമാണ് സെറ്റ് നേടിയത്. കൂടുതല്‍ അവസരങ്ങളുള്ള പ്രധാന വിഷയങ്ങളിലും കൂട്ടത്തോല്‍വിയാണ്. 571 പേര്‍ എഴുതിയ അറബിക്കില്‍ 28 പേരാണ് വിജയിച്ചത്. ഹിന്ദിയില്‍ 11 പേര്‍, ഫിസിക്സില്‍ 21, സൈക്കോളജിയില്‍ അഞ്ച്, സോഷ്യോളജി അഞ്ച്, ഉറുദു ഏഴ്, സംസ്കൃതം 10, സ്റാറ്റിസ്റിക്സ് 10, ഫിലോസഫി എട്ട്, ചരിത്രത്തില്‍ 76, പത്രപ്രവര്‍ത്തനത്തില്‍ 31 പേരും വിജയിച്ചു. 3361 പേര്‍ എഴുതിയ മലയാളത്തില്‍ 18 പേരാണ് വിജയിച്ചത്. 0.54 ശതമാനം. ഫിസിക്സിലും ഹിന്ദിയിലും ഒരു ശതമാനം തികഞ്ഞില്ല. 5,017 പേര്‍ എഴുതിയ ഇംഗ്ളീഷില്‍ 988 പേര്‍ യോഗ്യത നേടി. കോമേഴ്സില്‍ 704 ഉം മെകിസ്ട്രിയില്‍ 254 ഉം പേര്‍ വജയിച്ചു. ഇതടക്കം അഞ്ച് വിഷയങ്ങളില്‍ മാത്രമാണ് വിജയം മൂന്നക്കം കടന്നത്. മൊത്തം 34 വിഷയത്തിലാണ് സെറ്റ് പരീക്ഷ നടന്നത്. മലപ്പുറത്താണ് കൂടുതല്‍ വിജയം 12.79 ശതമാനം. കോഴിക്കോട് 10.18 ശതമാനമുണ്ട്. മറ്റ് ജില്ലകളില്‍ അഞ്ച് ശതമാനത്തിന് മേല്‍ വിജയമുണ്ട്. കഴിഞ്ഞ സെറ്റ് പരീക്ഷകളിലെല്ലാം ഇതേ രീതിയിലായിരുന്നു ഫലം. എല്‍.ബി.എസാണ് പരീക്ഷ നടത്തുന്നത്. കഠിന പരീക്ഷയില്‍ കുരുക്കി സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് എല്‍.ബി.എസ് ശ്രമിക്കുന്നതെന്ന് നേരത്തേ പരാതിയുയര്‍ന്നിരുന്നു. ഇതിനിടെയാണ് വീണ്ടും കൂട്ടത്തോല്‍വിയുമായി പുതിയ ഫലം പുറത്തുവന്നത്. സെറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എസ്എസ്എല്‍സി, പിജി, ബിഎഡ് തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം ഡയറക്ടര്‍, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം