Anweshanam

Switch to desktop Register Login

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കൂട്ടിയേക്കും

fuel-price-riseയൂഡല്‍ഹി : പാര്‍ലമെന്റ്‌ ബജറ്റ്‌ സമ്മേളനം അടുത്തയാഴ്‌ച അവസാനിക്കുന്നതോടെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം. പെട്രോള്‍ ലിറ്ററിന്‌ അഞ്ചു രൂപയും ഡീസല്‍ ലിറ്ററിന്‌ മൂന്നു രൂപയും പാചകവാതകം സിലിണ്ടറിന്‌ 50 രൂപയും വര്‍ധിപ്പിക്കാനാണ്‌ ആലോചന.

ബജറ്റ്‌ സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ചൊവ്വാഴ്‌ച അവസാനിച്ച ശേഷം വില വര്‍ധിപ്പിക്കാനാണു നീക്കം നടക്കുന്നത്‌. പാര്‍ലമെന്റിലെ എതിര്‍പ്പു നേരിടേണ്ട അവസ്‌ഥ അതോടെ ഒഴിവാകും. രാജ്യാന്തര വിപണിയിലെ എണ്ണവില വര്‍ധനയും ഡോളറിനു മുന്നില്‍ രൂപയുടെ മൂല്യത്തകര്‍ച്ചയും മൂലം ഇന്ധന വിലവര്‍ധന ഒഴിവാക്കാനാകില്ലെന്നു ധനമന്ത്രി പ്രണബ്‌ മുഖര്‍ജി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില ബാരലിന്‌ 120 ഡോളറായി വര്‍ധിച്ചതു മൂലം നഷ്‌ടത്തിലേക്കു കൂപ്പുകുത്തുകയാണെന്നാണ്‌ എണ്ണക്കമ്പനികളുടെ വാദം. ഇതു മറികടക്കാന്‍ പെട്രോള്‍ ലിറ്ററിന്‌ എട്ടു രൂപ വര്‍ധിപ്പിക്കണമെന്നാണ്‌ കമ്പനികളുടെ ആവശ്യം.

പെട്രോള്‍ ലിറ്ററിന്‌ ഏഴു രൂപ നഷ്‌ടം സഹിച്ചാണു വില്‍ക്കുന്നതെന്നാണ്‌ എണ്ണക്കകമ്പനികളുടെ വാദം. അണ്ടര്‍ റിക്കവറി നികത്തുന്നതിന്‌ വില എട്ടു രൂപ വര്‍ധിപ്പിക്കുക, അല്ലെങ്കില്‍ വില നിര്‍ണയാധികാരം തല്‍ക്കാലം സര്‍ക്കാര്‍ ഏറ്റെടുക്കുക, ലിറ്ററിന്‌ 14.78 രൂപയെന്ന എക്‌സൈസ്‌ നികുതി അണ്ടര്‍ റിക്കവറി തുകയിലേക്കു വകയിരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ്‌ എണ്ണക്കമ്പനികള്‍ മുന്നോട്ടു വച്ചിരിക്കുന്നത്‌.

ഡീസലിന്റെ വില നിര്‍ണയാധികാരവും കമ്പനികള്‍ക്കു നല്‍കാന്‍ നീക്കാനും തീരുമാനമായിട്ടുണ്ട്‌. എതിര്‍പ്പു ശക്‌തമായ നിലയ്‌ക്ക് അതു നടപ്പാക്കിയിട്ടില്ലെങ്കിലും ഏതു നിമിഷവും ഡീസല്‍വിലയും എണ്ണക്കമ്പനികളുടെ ദാക്ഷിണ്യത്തിലായേക്കും.

വില നിശ്ചയിക്കാനുള്ള അധികാരം ലഭിച്ച ശേഷം ഇതുവരെയായി ആറുതവണ വില കൂട്ടിയിട്ടുണ്ട്. 2011 ഡിസംബറിലാണ് ഒടുവില്‍ വില കൂട്ടിയത്.

അഞ്ചു സംസ്‌ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌, പാര്‍ലമെന്റ്‌ ബജറ്റ്‌ സമ്മേളനം എന്നിവ മൂലം പിന്നീടു വിലവര്‍ധന ഒഴിവാകുകയായിരുന്നു.

Last Updated on Friday, 18 May 2012 06:02

Hits: 50

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‌ ഇന്ന്‌ ഒന്നാം പിറന്നാള്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‌ ഇന്ന്‌ ഒന്നാം പിറന്നാള്‍ എന്നാല്‍

ചന്ദ്രശേഖര വധം സി പി എമ്മിന്‌ തിരിച്ചടിയാകും

thomas-isac100തിരുവനന്തപുരം : ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്‌ സി പി എമ്മിന്‌ വന്‍ തിരിച്ചടിയാകുമെന്ന്‌

വൈദ്യുതി നിയന്ത്രണം മെയ്‌ വരെ

bulb1തിരുവനന്തപുരം : വൈദ്യുതി നിയന്ത്രണം മെയ്‌ മാസം വരെ മതിയെന്ന്‌ റെഗുലേറ്ററി കമ്മീഷന്‍

ജനരോഷം ഇരമ്പി,പ്രതിയുടെ വീട്‌ കത്തിച്ചു

prathi100കോഴിക്കാട്‌ : റെവല്യൂഷ്‌ണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി പി ചന്ദ്രശേഖരനെ

ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ അഞ്ച്‌ പേര്‍ അറസ്റ്റില്‍

chandarashegar-cpmmകോഴിക്കോട്‌ : റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി

തിരിച്ചടികള്‍ക്കിടയില്‍ മുങ്ങി യെദ്യൂരപ്പ

yedyoorappa-bjpബാംഗ്ലൂര്‍ : കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പക്ക്‌ ഇപ്പോള്‍ കഷ്‌ടകാലമാണ്‌.

ചന്ദ്രശേഖരന്‍ വധം : നാല്‌ പേര്‍ അറസ്റ്റില്‍

t-p-chadrasekharanവടകര: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസില്‍ നാലുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു.

ടു ജി അഴിമതി: എ രാജയ്ക്ക് ജാമ്യം

a-raja-moodyന്യൂദല്‍ഹി: 2 ജി സ്പെക്ട്രം അഴിമതി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ ടെലികോം മന്ത്രി എ രാജക്ക്

പത്ത് അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടി റദ്ദാക്കി

air-india00ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ

നറുക്കെടുപ്പ് പൂര്‍ത്തിയായി

mecca.350കൊണ്ടോട്ടി: ഹജ്ജ് 2012നുള്ള തീര്‍ഥാടകരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി.

വിവാദങ്ങള്‍ക്ക്‌ തിരികൊളുത്താതെ പിണറായി

pinrതിരുവനന്തപുരം: വി എസ്‌ നടത്തിയ പ്രസ്‌താവനതളെ എങ്ങനെ നോക്കി കാണുന്നു എന്ന

വി.എസുമായുള്ള ചര്‍ച്ച മധ്യസ്ഥശ്രമമല്ല

chandrachoodanതിരുവനന്തപുരം: സിപിഎം ഔദ്യോഗിക നേതൃത്വത്തിനെതിരേ പരസ്യമായി പോരുകുറിച്ച

വ്യാജ നമ്പര്‍പ്ലേറ്റ്‌ നിര്‍മ്മിച്ച്‌ കൊടുത്തവര്‍ അറസ്റ്റില്‍

t-p-chadrasekharanകോഴിക്കോട്‌ : റവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി പി ചന്ദ്രശേഖരന്റെ കൊലയാളികള്‍ സഞ്ചരിച്ച കാറിന്‌ വ്യാജ നമ്പര്‍ പ്ലേറ്റ്‌ നിര്‍മ്മിച്ചു നല്‍കിയ രണ്ടു പേര്‍ കസ്റ്റഡിയില്‍.

More Articles...

  1. ഫസല്‍ വധം : സിപിഎം നേതാക്കളെ അറസ്റ്റ്‌ ചെയ്യാന്‍ അനുമതി
  2. മോഡിയുടെ വാദം ശരിവെച്ച്‌ എസ്.ഐ.ടി. റിപ്പോര്‍ട്ട്
  3. ജാമ്യാപേക്ഷ മെയ് 15ന് പരിഗണിക്കും
  4. കൊടി സുനി കൊല്ലപ്പെട്ടതായി അഭ്യൂഹം
  5. ജോയി എബ്രഹാം രാജ്യസഭാ സ്ഥാനാര്‍ത്ഥി
  6. എയര്‍ ഇന്ത്യ ബുക്കിംഗ്‌ നിര്‍ത്തി
  7. കുലംകുത്തി പ്രയോഗം ക്രൂരമാണ്‌
  8. പൈലറ്റുമാര്‍ സമരം തുടരുന്നു
  9. വി.എസിന്റെ അഭിപ്രായം ധീരനായ കമ്മ്യൂണിസ്റ്റിന്റേത്‌
  10. പാര്‍ട്ടികെതിരായ ആരോപണങ്ങള്‍ തെറ്റാണ്‌
  11. സിപിഎമ്മിനെതിരായി ആരോപണം അന്വേഷിക്കണം
  12. ഹിലാരി ക്ലിന്റന്‍ ഇന്ത്യയിലെത്തി
  13. 4 ജില്ലകളില്‍ നിരോധനാജ്ഞ
  14. പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന
  15. അന്വേഷണസംഘവുമായി ചെന്നിത്തലയുടെ ചര്‍ച്ച

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version