Mostly Cloudy

Trivandrum, India

29°C

Mostly Cloudy

Humidity: 74%

Wind: W at 6 mph

Live cricket score
Useful links

പിടികിട്ടാപ്പുളളികളായി പ്രഖ്യാപിച്ചു

Prof__Jose__മൂവാറ്റുപുഴ : അധ്യാപകന്‍റെ കൈവെട്ടിയ കേസില്‍ മുഖ്യപ്രതികളായ രണ്ടു പേരെ പിടികിട്ടാപ്പുളളികളായി പ്രഖ്യാപിച്ചു. കോതമംഗലം സ്വദേശി കെ.കെ. അലി, ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി നാസര്‍ എന്നിവരെയാണു പിടികിട്ടാപ്പുളളികളായി പ്രഖ്യാപിച്ചത്. പൊലീസിന്‍റെ ആവശ്യ പ്രകാരം മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

അക്രമിസംഘം ഉപയോഗിച്ച വാഹനം തൃശൂരില്‍ നിന്നു വാങ്ങിയത് അലിയാണ്. സംഭവത്തിന്‍റെ മുഖ്യസൂത്രധാരന്‍ നാസറാണെണു പിടിയിലായ യൂനുസ് മൊഴി നല്‍കിയിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന മൂന്നു പേരെയും ഏര്‍പ്പാടാക്കിയതു നാസറാണ്.

Add comment


Security code
Refresh