Anweshanam

Switch to desktop Register Login

Home

ലാഭം 11432 കോടി

petrolപെട്രോള്‍ വില കൂട്ടാനായി നഷ്‌ടക്കണക്കു പറയുന്ന എണ്ണക്കമ്പനികള്‍ മറച്ചുവയ്‌ക്കുന്നതു

ശതകോടികളുടെ ലാഭക്കണക്ക്‌. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും എണ്ണക്കമ്പനികള്‍ ലാഭത്തിന്റെ കാര്യത്തില്‍ മത്സരത്തിലാണ്‌. രാജ്യത്തെ എണ്ണക്കമ്പനികള്‍ കഴിഞ്ഞവര്‍ഷം 11,432 കോടി രൂപയുടെ ലാഭമാണു കൊയ്‌തത്‌. റിലയന്‍സിനു കഴിഞ്ഞ ത്രൈമാസത്തില്‍ മാത്രം ലാഭം 5,136 കോടിയാണ്‌.

പെട്രോള്‍ വിലവര്‍ധന മൂലം ലഭിക്കുമായിരുന്ന അധിക നികുതിവരുമാനം പ്രതിഷേധം ആളിക്കത്തുന്നതു കണക്കിലെടുത്തു സംസ്‌ഥാനസര്‍ക്കാര്‍ വേണ്ടെന്നുവച്ചു. ഇതോടെ ഒരു ലിറ്ററിന്റെ വിലയില്‍ 37 പൈസ കുറഞ്ഞു. തിരുവനന്തപുരം- 70.38, എറണാകുളം - 70.12, കല്‍പറ്റ - 70.80 എന്നിങ്ങനെയാണു പുതുക്കിയ വില.

വിലവര്‍ധനയ്‌ക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധപരിപാടികള്‍ അലയടിക്കുകയാണ്‌. പ്രതിപക്ഷ പാര്‍ട്ടികളുടെ സമരപരിപാടികള്‍ക്കു പുറമേ, യു.പി.എ. സഖ്യത്തിനുള്ളില്‍നിന്നും ഭീഷണികളും സമ്മര്‍ദങ്ങളും ശക്‌തമായ സാഹചര്യത്തില്‍ വിലവര്‍ധനയില്‍ നേരിയ ഇളവു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണു സൂചന. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഇന്നു ഫ്രാന്‍സില്‍നിന്നു തിരിച്ചെത്തിയശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version