Anweshanam

Switch to desktop Register Login

Home

തിരിച്ചെത്തി

manmohan singh-2-225-141ന്യൂഡല്‍ഹി: ഫ്രാന്‍സിലെ കാനില്‍ നടന്ന രണ്ടു ദിവസത്തെ ജി-20 ഉച്ചകോടിക്ക് ശേഷം

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഡല്‍ഹിയില്‍ തിരിച്ചെത്തി. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി തിരിച്ചെത്തിയത്. പെട്രോള്‍ വില വര്‍ധനയില്‍ രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കെയാണ് പ്രധാനമന്ത്രിയുടെ മടങ്ങിവരവ്. പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷം വില വര്‍ധനയ്ക്കെതിരേയുള്ള ശക്തമായ നിലപാട് അറിയിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ഇന്നലെ വ്യക്തമാക്കിയിരുന്നു. വില വര്‍ധന ഒഴിവാക്കാന്‍ അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെങ്കില്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നിലപാട് സ്വീകരിക്കുമെന്നും മമത വ്യക്തമാക്കിയിരുന്നു. എന്നാല്‍ മമതയുടെ മുന്നറിയിപ്പ് അവഗണിച്ച് വിലവര്‍ധനയെ ന്യായീകരിച്ച് കാനില്‍ നടത്തിയ പ്രസ്താവനയും തൃണമൂല്‍ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ മടങ്ങിവരവിന് രാഷ്ട്രീയ പ്രാധാന്യവും കൈവരുന്നുണ്ട്.

 

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version