Category: National Published on Saturday, 05 November 2011 06:49
ഭൂവനേശ്വര്‍: ഒറീസയില്‍ നേരിയ ഭൂചലനം. രാവിലെ എട്ട് മണിയോടെയാണ് ഭൂചലനം
അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രത മാത്രം രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭുവനേശ്വറിന് 235 കിലോമീറ്റര്‍ അകലെയുള്ള ക്യോഞ്ഞാര്‍ നഗരത്തിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.