Category: National Published on Saturday, 05 November 2011 05:36
അഹമ്മദബാദ്: ഗോധ്ര കൂട്ടക്കൊലക്കേസിലെ ദൃക്‌സാക്ഷിയെ അജ്ഞാതന്‍ വെടിവെച്ചു കൊന്നു. കേസിലെ ദൃക്‌സാക്ഷിയായ നദീം സയീദിനെ ശനിയാഴ്ച രാവിലെയാണ്
അഹമ്മദബാദിലെ ജൊഹാപുരയില്‍ വെച്ച് കൊലപ്പെടുത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ സയീദിനെ ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
സംസ്ഥാനത്തെ പല രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും വിവിധ കോടതികളില്‍ സയീദ് ഹര്‍ജി നല്‍കിയിരുന്നു. ജൊഹാപുരയിലെ ശുചിത്വപ്രശ്‌നം ഉന്നയിച്ച് സയീദ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതിയുടെ മുമ്പാകെയുണ്ട്. മുമ്പും സയീദിന് നേര്‍ക്ക് ആക്രമണമുണ്ടായിട്ടുണ്ട്.