Anweshanam

Switch to desktop Register Login

Home

രാമലിംഗ രാജുവിനു ജാമ്യം

Ramalinga Raju 1ന്യൂഡല്‍ഹി: രാജ്യം കണ്ട ഏറ്റവും വലിയ ഐ.ടി തട്ടിപ്പായ സത്യം തട്ടിപ്പ്‌ കേസില്‍ മുന്‍ ഉടമ ബി.രാമലിംഗ രാജുവിനും സഹോദരന്‍ ബി.രാമ രാജുവിനും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മുന്‍ ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ശ്രീനിവാസ വാദ്‌ലമണിക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്‌. രണ്ടു വര്‍ഷവും എട്ടു മാസവും നീണ്ട ജയില്‍ വാസത്തിനു ശേഷമാണ്‌ രാമലിംഗ രാജുവിന്‌ ജാമ്യം ലഭിക്കുന്നത്‌.

കോടിക്കണക്കിന്‌ രൂപയുടെ തട്ടിപ്പ്‌ കേസില്‍ സത്യം കമ്പനിയിലെ നാല്‌ മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ക്കും പ്രൈസ്‌ വാട്ടര്‍ഹൗസ്‌ കുപ്പേഴ്‌സിലെ ഓഡിറ്റര്‍ക്കും കോടതി നേരത്തെ ജാമ്യം അനുവിച്ചിരുന്നു.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version