Category: Kerala Published on Thursday, 03 November 2011 11:19
തിരുവനന്തപുരം: ടി.എം. ജേക്കബിന്റെ പേരില്‍ മികച്ച നിയമസഭാ സാമാജികന് അവാര്‍ഡ് നല്‍കുന്ന കാര്യം കേരള കോണ്‍ഗ്രസ്-ജേക്കബ് ഗ്രൂപ്പ് പരിഗണിക്കുന്നു. തിരുവനന്തപുരത്ത്
ചേര്‍ന്ന ഭാരവാഹി യോഗത്തിന് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടി.എം. ജേക്കബിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചതായി ജോണി നെല്ലൂര്‍ പറഞ്ഞു. ജേക്കബിന്റെ ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നിയമസഭയുമായി ബന്ധപ്പെട്ടാണ്. അതുകൊണ്ടാണ് ഏറ്റവും മികച്ച സാമാജികന് അവാര്‍ഡ് നല്‍കുന്ന കാര്യം ചിന്തിക്കുന്നത്. ജേക്കബിന്റെ പേരില്‍ ഒരു ഫൌണ്ടേഷന്‍ രൂപീകരിച്ച് അവാര്‍ഡ് നല്‍കാനാണ് ആലോചന. പാര്‍ട്ടി പ്രവര്‍ത്തക സമിതിയോഗത്തിലും സംസ്ഥാന സമിതിയോഗത്തിലും ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.