Anweshanam

Switch to desktop Register Login

Home

വൃദ്ധന്‍ തൂങ്ങിമരിച്ചു

കൊച്ചി: എട്ടു മക്കളും സംരക്ഷിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വൃദ്ധന്‍ തൂങ്ങിമരിച്ചു. എറണാകുളം പരവൂര്‍ സ്വദേശി ഭാസ്‌കരന്‍ നായരാണ് (88) ഇളയമകന്‍ രാജീവിന്റെ വീട്ടില്‍

തൂങ്ങിമരിച്ചത്. അവിവാഹിതനായ രാജീവ് വീട്ടിലില്ലാത്ത സമയത്താണ് വൃദ്ധന്‍ കടുംകൈ ചെയ്തത്.

ഒരുമാസം മുമ്പ് മക്കള്‍ ഇയാളെ വൃദ്ധസദനത്തിലാക്കിയിരുന്നു. നാലുദിവസം മുമ്പാണ് അവിടെ നിന്ന് ഇളയമകന്റെ വീട്ടിലെത്തിയത്.

വീണ്ടും വൃദ്ധസദനത്തിലേക്ക് പോകാന്‍ തയാറാകാത്ത അച്ഛനെതിരെ പരാതിയുമായി മക്കള്‍ രണ്ടു ദിവസം മുമ്പ് പോലീസ് സ്റ്റഷനിലെത്തിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വീണ്ടും വൃദ്ധസദനത്തിലെത്തിക്കാന്‍ ശ്രമിക്കുന്നതിടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. മൃതദേഹം എറണാകുളം ജനറല്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version