അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ, ശക്തമായ പ്രതിരോധത്തിനൊരുങ്ങി സിപിഎം.
സുധാകരൻ രംഗത്തിറങ്ങിയാൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടി ആലോചിക്കുന്നത്.
ഇത് സംബന്ധിച്ച് വി എ അരുൺ കുമാറുമായി പാർട്ടി നേതൃത്വം സംസാരിക്കും. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കട്ടെ എന്നാണ് പാർട്ടിയുടെ നിലവിലെ തീരുമാനം.
എന്നാൽ സുധാകരൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചാൽ എച്ച് സലാമിന്റെ കാര്യത്തിൽ പുനരാലോചനയുണ്ടാകും. അതേസമയം സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ്.
















