ഇന്റര്‍ നെറ്റിലൂടെ ഇന്ത്യന്‍ വധു
ന്യൂഡല്‍ഹി: ഇന്റര്‍ നെറ്റിലൂടെ ഇന്ത്യന്‍ വധുവിനെ തേടുന്ന വിദേശികളുടെ സംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുന്നു. വാഷിംഗ്‌ടണ്‍ ഡി.സിയിലെ റോബ് എന്ന 38 വയസ്സുകാരന്റെ ഡല്‍ഹി ക്രയ്‌ഗസ്‌ലിസ്റ്റ് ഡോട്ട് കോമില്‍ വന്ന പരസ്യം ഇങ്ങനെ: ``അമേരിക്കന്‍ വംശജന്‍ ഇന്ത്യന്‍ സുന്ദരിയെ തേടുന്നു.'' തൊട്ട് അടുത്തുതന്നെ കാലിഫോര്‍ണ്ണിയായില്‍ നിന്നുള്ള 32 വയസ്സുകാരന്റെ പരസ്യമുണ്‌ട്: `കറുത്ത മുടിയുള്ള ഇന്ത്യന്‍ രാജകുമാരി' യെയാണ് അദ്ദേഹത്തിന് വേണ്‌ടിയത്.
അമേരിക്ക, കാനഡ, സിറ്റ്‌സര്‍ലണ്‌ട്, ഇറ്റലി തുടങ്ങിയ രാജ്വങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ വധുവിനെ തേടി ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ വരുന്നത്.
ഇന്ത്യന്‍ സ്‌ത്രീയുടെ പ്രതിശ്ചായ തന്നെയാണ് വിദേശികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.``എന്റെ അഭിപ്രായത്തില്‍ യഥാര്‍ത്ഥ സ്‌ത്രീകളുള്ളത് ഇന്ത്യയിലാണ്. ഭാരതീയ സ്‌ത്രീകള്‍ക്ക് പ്രത്യേകമായ ഒരു ആകര്‍ഷണീയതയുണ്‌ട്. മറ്റ് രാജ്യങ്ങളിലെ സ്‌ത്രീകളില്‍ ഞാനത് കണ്‌ടിട്ടില്ല. നിറവും മുടിയുടെ ഭംഗിയുമാണ് ഭാരതീയ സ്‌ത്രീകളെ വ്യത്യസ്‌തരാക്കുന്നത്'' ഇന്റര്‍ നെറ്റിലൂടെ ഇന്ത്യന്‍ വധുവിനെ തേടുന്ന ചാള്‍സ് പറയുന്നു.
ഇരുണ്‌ട നിറമുള്ള ഇന്ത്യന്‍ വനിതകള്‍ക്കും ആരാധകരേറെയാണ്.``കറുത്ത നിറമുള്ള സ്‌ത്രീകളെയാണ് എനിക്ക് ഇഷ്‌ടം. ഇന്ത്യയില്‍ നിന്നുള്ള കറുത്തപെണ്ണിനെ വിവാഹം കഴിക്കണമെന്നാണ് എന്റെ ആഗ്രഹം'' ഇറ്റലിയില്‍ നിന്നുള്ള ഒരു 40 വയസ്സുകാരന്‍ എഴുതുന്നു.
ഇന്ത്യന്‍ സ്‌ത്രീകളുടെ അച്ചടക്കവും അനുസരണ ശീലവുമാണ് വിദേശികളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. ``ഉന്നത മൂല്യങ്ങള്‍ സൂക്ഷിക്കുന്ന അനുസരണയുള്ള ഇന്ത്യന്‍ യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. അമേരിക്കന്‍ സ്‌ത്രീകളുടെ ശീലങ്ങളൊന്നുമില്ലാത്ത ഇന്ത്യന്‍ സ്‌ത്രീകള്‍ അപേക്ഷിക്കുക'' അറ്റ്‌ലാന്റയിലെ 31 വയസ്സുള്ള വ്യവസായിയുടെ പരസ്യമാണിത്.
ഇന്ത്യന്‍ സംസ്‌ക്കാരമാണ് തന്നെ ആകര്‍ഷിച്ചതെന്ന് റോബ് പറയുന്നു.``ഞാന്‍ ഒരു അമേരിക്കകാരനാണ്.50,000 ഡോളര്‍ തരാന്‍ കഴിയുന്ന ഒരു സ്‌ത്രീയെയാണ് എനിക്ക് വേണ്‌ടത്. സ്വന്തമായി കുറച്ച് സ്ഥലം വാങ്ങാന്‍ വേണ്‌ടിയാണ് ഈ പണം. അതിന് പകരമായി ഞാന്‍ അവരെ വിവാഹം കഴിച്ച് അമേരിക്കയിലേക്ക് കൊണ്‌ടു വരും'' റോബിന്റെ പരസ്യത്തില്‍ പറയുന്നു.
``പണത്തിന് വേണ്‌ടിമാത്രമല്ല ഞാനിത് ചെയ്യുന്നത്. ഇന്ത്യന്‍ സ്‌ത്രീകളെ എനിക്ക് ഇഷ്‌ടമാണ്. മറ്റൊരു സംസ്‌കാരത്തിലും കണ്‌ടിട്ടില്ലാത്ത പ്രത്യേകത ഇന്ത്യന്‍ സ്‌ത്രീകള്‍ക്കുണ്‌ട്'' അദ്ദേഹം പറഞ്ഞു.