
ശില്‍പ്പാഷെട്ടിയുടെ യോഗ.:.
ശില്‍പ്പാഷെട്ടി
യുടെ യോഗയെ
ശില്‍പ്പാഷെട്ടിയുടെ യോഗ
മുംബൈ: ശില്‍പ്പാഷെട്ടിയുടെ യോഗയെക്കുറിച്ചുള്ള ഡി.വി.ഡി ബ്രിട്ടനില്‍ ചൂടപ്പംപോലെയാണ് വിറ്റുപോകുന്നത്. ശില്‍പ്പാസ് യോഗ എന്ന പേരില്‍ പുറത്തിറങ്ങിയ ഡി.വി.ഡിക്ക് ബ്രിട്ടനില്‍ ആവശ്യക്കാര്‍ ക്യൂ നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ പ്രശസ്‌ത യോഗ സ്‌പെഷ്യലിസ്റ്റുകളായ ഡാവിന മിച്ചല്‍, സമന്‍ഡ എറിന്‍, കരേന്‍ ഹാര്‍ഡി, റബേക്ക വീറ്റ്‌ലി എന്നിവരെയൊക്കെ പിന്നിലാക്കി ശില്‍പ്പാസ് യോഗയുടെ വില്‌പന പൊടിപൊടിയ്‌ക്കുകയാണ്. പ്രാണായാമമുള്‍പ്പെടെയുള്ള അഷ്‌ടാംഗ യോഗമുറകള്‍ സി.ഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്‌ട്. ബ്രിട്ടനില്‍ ഇത്രയേറെ പ്രചാരം നേടിയ സിഡി ഹിന്ദിയില്‍ ഡബ്ബ് ചെയ്‌ത് പുറത്തിറക്കാനാണ് ശില്‍പ്പയുടെ അടുത്ത പദ്ധതി. എസ്.2 ഗ്ലോബല്‍ പ്രൊഡക്ഷന്‍സാണ് ഡി.വി.ഡി നിര്‍മ്മിച്ചത്. സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് മനീഷ് ഷായാണ്.
ശില്‍പ്പയുടെ യോഗ ഇന്ത്യയിലെത്തിയാല്‍ പ്രശസ്‌ത യോഗാഭ്യാസകനായ ബാബാ രാംദേവിന് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം അവര്‍ ബാബായുടെ ബാന്ദ്രയിലെ വസതിയിലെത്തി അദ്ദേഹത്തെ കാണുകയും ഡി.വി.ഡിയുടെ കോപ്പി നല്‍കുകയും ചെയ്‌തിരുന്നു.
ഡയറ്റിംഗില്ലാതെ ഒതുങ്ങിയ അരക്കെട്ടു സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ ശില്‍പ്പാസ് യോഗ പരിശീലിക്കണമെന്ന് ശില്‍പ്പയുടെ വക്താവായ ബഹ് ബഹര്‍ പറഞ്ഞു. സെക്‌സിയായ യോഗിയെന്നാണ് ശില്‍പ്പയെ ബഹര്‍ വിശേഷിപ്പിച്ചത്. നാല് വര്‍ഷമായി യോഗ പരിശീലിക്കുന്ന ശില്‍പ്പ ശിവകുമാര്‍ മിശ്ര, വിനായക് ദീക്ഷിത് എന്നിവരില്‍ നിന്ന് യോഗയില്‍ വിദഗ്‌ദ പരിശീലനം നേടിയിട്ടുണ്‌ട്.