
സെറീന ടെന്നീസിനൊപ്പം മോഡലിംഗും.:.:.
ന്യൂഡല്‍ഹി:ടെന്നീസ് സെറീന ടെന്നീസിനൊപ്പം മോഡലിംഗും
ന്യൂഡല്‍ഹി:ടെന്നീസ് പോലെ എളുപ്പമല്ലെങ്കിലും മോഡലിംഗും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് സെറീനാവില്യംസ്.ബാംഗ്ലൂര്‍ ഓപ്പണ്‍ ഫൈനലിനു ശേഷം ഡല്‍ഹിയിലെത്തിയ സെറീന മോഡലുകള്‍ക്കൊപ്പം റാംപില്‍ ചുവടു വയ്‌ക്കാനും സമയം കണ്‌ടെത്തി.പ്രശസ്‌ത ഫാഷന്‍ ഡിസൈനര്‍മാരായ ശാന്തനു- നിഖില്‍ കൂട്ടുകെട്ട് ചേര്‍ന്നു ഡല്‍ഹിയില്‍ നടത്തിയ ഫാഷന്‍ ഷോയിലാണ് സെറീന പങ്കെടുത്തത്.
മുട്ടിനു മുകളില്‍ ഇറക്കം വരുന്ന സാറ്റിനില്‍ തുന്നിയ ഉടുപ്പുമിട്ടാണ് സെറീന റാംപിലെത്തിയത്.ഫാഷന്‍ ഷോകളില്‍ പങ്കെടുക്കാനിഷ്‌ടമാണെങ്കിലും ഹൈ ഹീല്‍ഡ് ചെരുപ്പുകള്‍ ഉപയോഗിക്കാന്‍ പേടിയാണെന്ന് 27 കാരിയായ സെറീന പറയുന്നു.മോഡലിംഗ് ഇഷ്‌ടമാണെങ്കിലും ഇത് പ്രഫഷനാക്കാനൊന്നും സെറീനയ്‌ക്ക് താല്‍പര്യമില്ല. നേരമ്പോക്കിനായി മോഡലിംഗ് ചെയ്യുന്നതിന് വിരോധമില്ലെന്നും അവര്‍ പറഞ്ഞു.