
നിലമ്പൂരിലെ തേക്കിന്‍ കൂട്ടങ്ങള്‍.:.
ഏറനാടിന്റെ സാംസ്‌കാ
രിക കേന്ദ്രമായ നിലമ്പൂ
നിലമ്പൂരിലെ തേക്കിന്‍ കൂട്ടങ്ങള്‍
ഏറനാടിന്റെ സാംസ്‌കാരിക കേന്ദ്രമായ നിലമ്പൂരിലെ തേക്കിന്‍ കൂട്ടങ്ങള്‍ കൊളോണിയല്‍ കാലത്തിന്റെ ഒട്ടേറെ സ്‌മരണകളും പേറി നില്‍ക്കുകയാണ്. ഇവിടേക്കുള്ള യാത്രകള്‍ സഞ്ചാരികള്‍ക്ക് നിത്യ പ്രലോഭനങ്ങളും. തേക്കിന്റെ നാട്ടിലേക്കൊരു യാത്ര. നിലമ്പൂര്‍ക്കാടുകള്‍ക്ക് കേരള ചരിത്രത്തില്‍ പല തരത്തിലുള്ള സ്ഥാനങ്ങളുണ് ട്. തേക്കുകളുടെ വീടെന്നത് ചരിത്രത്തില്‍ അതിനുള്ള ഏറ്റവും മോഹകമായ മേല്‍വിലാസമാണ്. എല്ലാ കാഴ്‌ചകളേയും അതിശയിക്കുന്നതാണ് നിലമ്പൂരിലെ മഹാകാരം പൂണ് ട തേക്ക് മരങ്ങള്‍.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്ക് തോട്ടവും തേക്ക് മ്യൂസിയവും ഇവിടെയാണുള്ളത്. അതു കൊണ്‌ടു തന്നെ തേക്കിന്റെ നാട്ടിലേയ്‌ക്കുള്ള യാത്രയാണ് നിലമ്പൂര്‍ യാത്ര. മലപ്പുറം ജില്ലയുടെ വടക്കന്‍ അതിര്‍ത്തിയിലാണ് നിലമ്പൂര്‍. ആദിവാസികളുടെ പാരമ്പര്യവും കുടിയേറ്റ ജീവിതവും മുളങ്കൂട്ടങ്ങളുടെ ഇടതടവില്ലാത്ത സംഗീതവും പഴയ നക്‌സലൈറ്റ് സ്വപ്‌നങ്ങളുമൊക്കെയുള്ള നിലമ്പൂര്‍.
രണ്‌ടു നൂറ്റാണ്‌ട് മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലെ കലക്‌ടറായിരുന്ന കനോലി എന്ന ബ്രീട്ടീഷ് ഉദ്യോഗസ്ഥനാണ് ഇവിടെ തേക്ക് തോട്ടം സ്ഥാപിച്ചത്. നിലമ്പൂര്‍ ടൗണിന് സമീപം ചാലിയാര്‍ പുഴയുടെ തീരത്ത് അരുവാക്കോടാണ് മൂന്ന് ഹെക്‌ടറോളം വരുന്ന തേക്ക് തോട്ടം സ്ഥിതി ചെയ്യുന്നത്. വനം വകുപ്പിന്റെ നേതൃത്വത്തില്‍ തേക്ക് തൈകളുടെ ഉല്‍പാദനവും വിതരണവും നടത്തുന്നുണ്‌ട് ഇവിടെ. കേരളത്തില്‍ ലഭിക്കുന്ന ഭൂരിഭാഗം തേക്ക് തൈകളും ഉല്‍പാദിപ്പിക്കുന്നതിവിടെയാണ്.
പണ്‌ടു കാലത്ത് ഇവിടെ നിന്നും മുറിക്കുന്ന തേക്ക് മരങ്ങള്‍ ചാലിയാറിലൂടെയാണ് ബേപ്പുരിലെ ഉരുനിര്‍മ്മാണ ശാലകളില്‍ എത്തിച്ചിരുന്നത്. നിലമ്പൂരില്‍ നിന്നും പുഴയിലേയ്‌ക്ക് വെട്ടിത്തള്ളുന്ന തടികള്‍ രണ്‌ടാം ദിനം ബേപ്പൂരിലെത്തുമെന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ തേക്ക് മരവും ഇവിടെ സ്ഥിതി ചെയ്യുന്നു.