കൗമാരക്കാരില് വിഷാദരോഗം വ്യാപകമാകുന്നു.
കൗമാരക്കാരില് വിഷാദരോഗം വ്യാപകമാകുന്നു. 14നും 16നും ഇടയില് പ്രയാമുള്ളവരില് 25 ശതമാനത്തിനും വിഷാദരോഗത്തിന്റെ ലക്ഷണങ്ങളുണെ്ടന്ന് ചില്ട്രന്സ് സൊസൈറ്റിയുടെ സര്വ്വെയില് പറയുന്നു. ഇത് പരിഹരിക്കാന് അടിയന്തര നടപടി വേണമെന്ന് സൊസൈറ്റി ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്ഷം യൂണിസെഫ് പുറത്തിറക്കിയ കണക്ക് പ്രകാരം, കുട്ടികളുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തില് ഏറ്റവും പിന്നോക്കമാണ് ബ്രിട്ടണ്. ഇവിടുത്തെ കുട്ടികള് പൊതുവില് വിദ്യഭ്യാസ നിലവാരം കുറഞ്ഞവരും അനാരോഗ്യമുള്ളവരുമാണ്. ഈ സാഹചര്യത്തിലാണ് വിവിധ സൊസൈറ്റികള് അഭിപ്രായ സര്വ്വെ നടത്തിയത്. 8000 കൗമാരക്കാരില് 25 ശതമാനം പേരും ഇടക്കിടെ വിഷാദം അനുഭവപ്പെടുന്നതായി പറഞ്ഞു. ഭൂരിപക്ഷം കുട്ടികളും പലവിധ മാനസിക സമ്മര്ദ്ദം അനുഭവപ്പെടുന്നവരാണെന്നും സര്വ്വെ വെളിപ്പെടുത്തുന്നു.