
ആരോഗ്യമുള്ള നഖങ്ങള്‍ എപ്പോഴും സുന്ദരമായിരിക്കും.:.
ഭക്ഷണത്തില്‍ അവശ്യമായ
വിറ്റാമിനുകള്‍ ഉള്‍പ്പെടുത്തു
ആരോഗ്യമുള്ള നഖങ്ങള്‍ എപ്പോഴും സുന്ദരമായിരിക്കും.
ഭക്ഷണത്തില്‍ അവശ്യമായ വിറ്റാമിനുകള്‍ ഉള്‍പ്പെടുത്തുകയാണ് ഇതിനായി ചെയ്യേണ്‌ടത്. നഖങ്ങള്‍ ആരോഗ്യമുള്ളവയാണോ എന്ന് ആദ്യംതന്നെ ഉറപ്പു വരുത്തണം. അതിനനുസരിച്ചായിരിക്കണം നഖത്തിന് പരിചരണം നല്‍കേണ്‌ടത്. ആരോഗ്യമുള്ള നഖങ്ങള്‍ക്ക് ചെറിയ പിങ്ക് നിറമായിരിക്കും. നഖങ്ങളില്‍ രക്‌ത ഓട്ടം ശരിയായ രീതിയിലാണെങ്കില്‍ ഈ പിങ്ക് നിറം കാണാം.
എളുപ്പം ഒടിഞ്ഞു പോകുന്ന നഖങ്ങള്‍ക്ക് വിറ്റാമിന്‍ എ യും കാത്‌സ്യവുമടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കണം.
തീരെ കനംകുറഞ്ഞ നഖങ്ങളാണെങ്കില്‍ പ്രോട്ടീന്‍, വിറ്റാമിന്‍ സി, ഫോളിക് ആസിഡ് എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുക.
നഖത്തിനു മീതെ വെള്ള പാണ്‌ടുള്ളവര്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്‌ടത്.
ഹൈഡ്രോകോളിക് ആസിഡിന്റെ അഭാവം നഖങ്ങള്‍ അടര്‍ന്നു പോകാനിടയാക്കും.
വിറ്റാമിന്‍ ബി 12ന്റെ കുറവ് നഖങ്ങളില്‍ നിറവ്യത്യാസങ്ങ
ളുണ്‌ടാക്കും.
നഖങ്ങളില്‍ വെള്ള പൊട്ടുകള്‍ വരുന്നത് തടയാന്‍ സിങ്ക് അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ മതി.
ശരീരത്തില്‍ ഫാറ്റി ആസിഡുകള്‍ കുറവായാല്‍ നഖത്തിന്റ ക്യുട്ടിക്കിളിനു ചുറ്റും ചുവപ്പു നിറം ഉണ്‌ടാവാന്‍ സാധ്യതയുണ്‌ട്.
പഴങ്ങളും പഴച്ചാറുകളും പച്ചക്കറികളുമെല്ലാം കൂടുതലായി കഴിക്കണം. നഖത്തിന് വേണ്‌ടുന്ന എല്ലാ വിറ്റാമിനുകളും മിനറലുകളും ഇതില്‍ നിന്നും ലഭിക്കും.
ഇതോടൊപ്പം ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.
ഓയില്‍ മസാജ് ചെയ്യുന്നത് നഖങ്ങളുടെ തിളക്കം വര്‍ധിപ്പിക്കും.
സ്ഥിരമായി നെയില്‍ പോളീഷ് ഉപയോഗിക്കുന്നവര്‍ ആഴ്‌ചയില്‍ ഒന്നോ രണ്‌ടോ ദിവസം നെയില്‍ പോളീഷ് ഉപയോഗിക്കാതിരിക്കുക.
ഹൈഡ്രജന്‍ പെറോക്‌സൈഡില്‍ മുക്കിയ ഒരു കോട്ടണ്‍ തുണികൊണ്‌ട് നഖങ്ങള്‍ക്കടിയിലുള്ള അഴുക്ക് കളഞ്ഞ് വൃത്തിയാക്കാം.
രാത്രി കിടക്കുന്നതിനു മുമ്പ് മോയ്‌സ്‌ചറൈസിംഗ് ക്രീം ഉപയോഗിച്ച് കൈകള്‍ മസ്സാജ് ചെയ്യുന്നത് നല്ലതാണ്.
തുണികള്‍ അലക്കുക, തോട്ടം വൃത്തിയാക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുമ്പോഴെല്ലാം കൈയില്‍ ഗ്ലൗസ്സ് ഉപയോഗിക്കുക.
നൈയില്‍ പോളീഷ് ഇട്ടു കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കൈകള്‍ മുക്കിയാല്‍ മതി. എളുപ്പം ഉണങ്ങിക്കിട്ടും.
കൈകള്‍ നനഞ്ഞിരിക്കുമ്പോള്‍ നഖം മുറിക്കുകയോ ആകൃതി വരുത്തുകയോ ചെയ്യരുത്. കൈകള്‍ നനഞ്ഞിരിക്കുന്ന സമയത്ത് നഖത്തിന് വളരെ കട്ടി കുറവായിരിക്കും. വിചാരിക്കുന്ന രീതിയില്‍ അപ്പോള്‍ മുറിക്കാന്‍ കഴിഞ്ഞില്ലെന്നു വരും.
നഖത്തിനു ചുറ്റും അണുബാധയോ വീര്‍ത്തിരിക്കുകയോ ചെയ്‌താല്‍ ചെറുനാരങ്ങ ഉപയോഗിച്ച് മസ്സാജ് ചെയ്യുക. ഇത് മാറിക്കിട്ടും.