
സൗജന്യ കോഴ്‌സിന് അപേക്ഷിക്കാം.:.
തിരുവനന്തപുരം: സം
സ്ഥാന പട്ടികജാതി
സൗജന്യ സ്യൂയിങ്ങ് മെഷീന്‍ ഓപ്പറേറ്റര്‍ കോഴ്‌സിന് അപേക്ഷിക്കാം.
തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി . വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ധനസഹായത്തോടെ തിരുവനന്തപുരത്തുള്ള കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ അപ്പാരല്‍ ട്രെയിനിങ്ങ് ആന്റ് ഡിസൈന്‍ സെന്റര്‍ വഴി നടത്തുന്ന മൂന്നു മാസ സൗജന്യ സ്യൂയിങ്ങ് മെഷീന്‍ ഓപ്പറേറ്റര്‍ വസ്‌ത്ര നിര്‍മ്മാണ കോഴ്‌സിന് പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: 8 -ാം ക്ലാസ് ജയം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് 39,500 രൂപയിലും നഗര പ്രദേശങ്ങളിലുള്ളവര്‍ക്ക് 54,500 രൂപയിലും കവിയരുത്. പ്രായം 18നും 35നു മദ്ധ്യേ. പ്രതിമാസം 500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, കുടുംബ വാര്‍ഷിക വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം മേഖലാ മാനേജര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, മേഖലാ ആഫീസ്, രാഗം ടവേഴ്‌സ്, റ്റി.സി.നം.25/866(6), ഗാന്‌ധാരി അമ്മന്‍ കോവില്‍ റോഡ്, തിരുവനന്തപുരം വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി. ഏപ്രില്‍ 28. ഫോണ്‍: 0471 - 2323155.